മുംബൈ: ഇന്ത്യന്‍ പര്യടനത്തിനുള്ള ആസ്ത്രേല്യന്‍ ക്രിക്കറ്റ് ടീം മുംബൈയിലെത്തി. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പരിക്കേറ്റ റിക്കി പോണ്ടിംഗിന് പകരം ആദം ഗില്‍ക്രിസ്റാണ് ടീമിനെ നയിക്കുന്നത്.
ഗ്ലെന്‍ മഗ്ഗ്രാത്ത്, ബ്രെറ്റ് ലീ, ഗില്ലെസ്പി, മാത്യു ഹെയ്ഡന്‍, മൈക്കല്‍ ക്ലാര്‍ക്ക്, ഡാമിയന്‍ മാര്‍ട്ടിന്‍, ഷേയ്ന്‍ വാറ്റ്സണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ആസ്ത്രേല്യന്‍ ടീം സപ്തംബര്‍ 25 ശനിയാഴ്ച രാവിലെയാണ് മുംബൈയില്‍ എത്തിയത്.
സൈമണ്‍ കാറ്റിച്ച് വ്യാഴാഴ്ചയും ജസ്റിന്‍ ലാംഗര്‍, നതന്‍ ഹൗറിത്സ് എന്നിവര്‍ വെള്ളിയാഴ്ചയും മുംബൈയിലെത്തിയിരുന്നു. ലെഗ് സ്പിന്നര്‍ ഷെയ്ന്‍വോണും കാമറൂണ്‍ വൈറ്റും വെള്ളിയാഴ്ച രാത്രിയാണെത്തിയത്.
റിക്കി പോണ്ടിംഗിന് പകരം ടീമിലുള്‍പ്പെടുത്തിയ മധ്യനിര ബാറ്റ്സ്മാനായ ബ്രാഡ് ഹോഡ്ജ് ഞായറാഴ്ച മുംബൈയിലെത്തും. ഡാരന്‍ ലേമാനും പിന്നീട് ടീമുമായി ചേരും.
നാല് മത്സരങ്ങളാണ് ടെസ്റ് പരമ്പരയിലുള്ളത്. സപ്തംബര്‍ 30ന് ആസ്ട്രേല്യന്‍ ടീം രഞ്ജി ട്രോഫി ചാമ്പ്യന്‍മാരായ മുംബൈയുമായി ആദ്യത്തെ മത്സരം കളിക്കും. ഒക്ടോബര്‍ ആറിന് ഇന്ത്യയുമായുള്ള ആദ്യത്തെ ടെസ്റ് ബാംഗ്ലൂരില്‍ തുടങ്ങും. ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ചെന്നൈയില്‍ നടക്കുന്ന രണ്ടാം ടെസ്റില്‍ കളിച്ചേക്കും.
ആസ്ട്രേല്യന്‍ ടീം: ആദം ഗില്‍ക്രിസ്റ് (ക്യാപ്റ്റന്‍), മൈക്കല്‍ ക്ലാര്‍ക്ക്, ജാസണ്‍ ഗില്ലെസ്പി, മാത്യൂ ഹൈയ്ഡന്‍, നതന്‍ ഹൗറിത്സ്, സൈമണ്‍ കാറ്റിച്ച്, മൈക്കല്‍ കാസ്പറോവിച്ച്, ഡാമിയന്‍ മാര്‍ട്ടിന്‍, ഗ്ലെന്‍ മഗ്ഗ്രാത്ത്, ജസ്റിന്‍ ലാംഗര്‍, ബ്രെറ്റ് ലീ, ഷെയ്ന്‍ വോണ്‍, ഷെയ്ന്‍ വാട്സണ്‍, കാമറൂണ്‍ വൈറ്റ്, ഡാരന്‍ ലേമാന്‍, ബ്രാഡ് ഹോഡ്ജ്.