ആസ്ത്രേലിയ വെസ്റിന്‍ഡീസിനെ തോല്പിച്ചു
മെല്‍ബണ്‍: ടെസ്റില്‍ വെസ്റിന്‍ഡീസിനെ കടപുഴക്കിയ ആസ്ത്രേലിയ ഏകദിന മത്സരങ്ങളിലും അപാര ഫോം തുടരുന്നു. ജനവരി 11 വ്യാഴാഴ്ച തുടങ്ങിയ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യമത്സരത്തില്‍ അവര്‍ വെസ്റിന്‍ഡീസിനെ 74 റണ്‍സിന് പരാജയപ്പെടുത്തി.
റിക്കി പോണ്ടിംഗും ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സുമാണ് ആസ്ത്രേലിയക്ക് വിജയം ഒരുക്കിയത്. ടോസ നേടി ആദ്യം ബാറ്റു ചെയ്ത ആസ്ത്രേലിയ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുത്തു. 100 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത പോണ്ടിംഗാണ് ആസ്ത്രേലിയന്‍ ഇന്നിംഗ്സിന് കരുത്തായത്. ഓപ്പണര്‍ മാര്‍ക്ക് വോ 51ഉം ഡാമിയല്‍ മാര്‍ട്ടിന്‍ 42ഉം റണ്‍സെടുത്തു.
തുടര്‍ന്ന് ബാറ്റിംഗിനെത്തിയ വെസ്റിന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നു റണ്‍സെടുക്കുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ നാലിന് 84 എന്ന നിലയിലേക്ക് പെട്ടെന്നു കൂപ്പുകുത്തി. ആ തകര്‍ച്ചയില്‍ നിന്ന് വെസ്റിന്‍ഡീസിന് കരകയറാനായില്ല. നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിന് 193 റണ്‍സെടുക്കാനേ അവര്‍ക്കു സാധിച്ചുള്ളൂ. ബ്രയാന്‍ ലാറ 28 റണ്‍സെടുത്തു. തകര്‍ച്ചയ്ക്കിടയിലും പിടിച്ചു നിന്നത് എം. സാമുവല്‍സ് മാത്രമാണ്. സാമുവല്‍സ് 57 റണ്‍സെടുത്തു.
ടൂര്‍ണമെന്റിലെ അടുത്ത മത്സരത്തില്‍ ജനവരി 13 ശനിയാഴ്ച ബ്രിസ്ബേനില്‍ ആസ്ത്രേലിയ സിംബാബ്വെയെ നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications