ഇന്‍ഡോര്‍ സ്റേഡിയത്തിലെ ആദ്യത്തെ 'ഇര' ഗില്‍ക്രിസ്റ്
മെല്‍ബണ്‍: ഇന്‍ഡോര്‍ സ്റേഡിയത്തിലെ പിച്ചില്‍ ആദ്യം പുറത്തായ ബാറ്റ്സ്മാനെന്ന 'ബഹുമതി' ആസ്ത്രേലിയയുടെ ആദം ഗില്‍ക്രിസ്റിന്. മെല്‍ബണിലെ കൊളോണിയല്‍ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ബുധനാഴ്ച ആരംഭിച്ച ദക്ഷിണാഫ്രിക്ക-ആസ്ത്രേലിയ ഏകദിനമത്സരത്തില്‍ ഗില്‍ക്രിസ്റ് റണ്ണൗട്ടാവുകയായിരുന്നു.
ജോണ്ടി റോഡ്സാണ് ഗില്‍ക്രിസ്റിനെ റണ്ണൗട്ടാക്കിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആസ്ത്രേലിയയെ ബാറ്റിംഗിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആര്‍. ടെലിമാക്കസിനാണ് ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ആദ്യ വിക്കററ് നേടിയ ബൗളറെന്ന ബഹുമതി ലഭിക്കുക. ആസ്ത്രേലിയന്‍ ഓപ്പണറായ മാര്‍ക്ക് വോയെയാണ് ടെലിമാക്കസ് പുറത്താക്കിയത്.
ലോകചാമ്പ്യന്മാരായ ആസ്ത്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നു മത്സരങ്ങളുള്ള ഏകദിനമത്സരമാണ് ചരിത്രത്തിലാദ്യമായി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടക്കുന്നത്. കാലാവസ്ഥക്കനുസരിച്ച് തുറക്കുകയും അടക്കുകയും ചെയ്യാവുന്ന മേല്‍ക്കൂരയാണ് ഈ സ്റേഡിയത്തിനുള്ളത്. ക്രിക്കറ്റിനായി ഒരുക്കുന്ന പിച്ചും എടുത്തുമാറ്റാവുന്നതാണ്. 55,000 പേര്‍ക്ക് ഇരിക്കാനുള്ള സീറ്റ് സ്റേഡിയത്തിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications