ആസ്ത്രേലിയ കൊച്ചിയില്‍ കളിക്കും
ദില്ലി: ലോക ചാമ്പ്യന്മാരായ ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിലെത്തുന്നു. മാര്‍ച്ച് ആറു മുതല്‍ എട്ടു വരെ ബോര്‍ഡ് പ്രസിഡണ്ട്സ് ഇലവനെതിരായി നടക്കുന്ന ത്രിദിന മത്സരത്തില്‍ പങ്കെടുക്കാനാണ് ആസ്ത്രേലിയ കൊച്ചിയിലെത്തുന്നത്.
രണ്ടു മാസത്തോളം നീണ്ടു നില്‍ക്കുന്ന പര്യടനത്തിന്റെ ഭാഗമായി ആസ്ത്രേലിയ അടുത്ത വര്‍ഷം ഫെബ്രുവരി 14ന് ഇന്ത്യയില്‍ എത്തും. മൂന്നു ടെസ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്നു പരിശീലന മത്സരങ്ങളും ഉള്‍പ്പെട്ടതാണ് പര്യടനം.
മുംബൈ, ചെന്നൈ, കല്‍ക്കത്ത എന്നിവിടങ്ങളിലാണ് ടെസ്റ് മത്സരങ്ങള്‍ നടക്കുക. ദില്ലി, ജംഷഡ്പൂര്‍, ഗ്വാളിയോര്‍, പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരിക്കും ഏകദിന മത്സരങ്ങള്‍.
ഫെബ്രുവരി 17ന് ബറോഡയില്‍ ഇന്ത്യ എ ടീമിനെതിരായ ത്രിദിനമത്സരത്തോടെയാണ് ആസ്ത്രേലിയയുടെ ഇന്ത്യന്‍ പര്യടനം തുടങ്ങുക. കൊച്ചിയിലേതിനു പുറമെ മറ്റൊരു ത്രിദിനമത്സരത്തില്‍ മുംബൈയില്‍ രഞ്ജി ചാമ്പ്യന്മരായാ മുംബൈയേയും ആസ്ത്രേലിയന്‍ ടീം എതിരിടും.
പര്യടന പരിപാടി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications