Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ടെസ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിക്കില്ല

ദില്ലി: നാലു രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് ടെസ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആഗസ്ത് 21 ചൊവാഴ്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി, വിദേശ കാര്യമന്ത്രി ജസ്വന്ത് സിംഹ് എന്നിവര്‍ യോഗം ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്.

സ്പോര്‍ട്സ് മന്ത്രി ഉമാഭാരതി നല്‍കിയ എഴുത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചര്‍ച്ച നടത്തിയത്. പാകിസ്ഥാനിലെ മുല്‍ത്താനില്‍ ആഗസ്ത് 29 ബുധനാഴ്ചയാണ് ടെസ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്. ഇന്ത്യയ്ക്കു പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തതാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറാന്‍ കാരണം. പാകിസ്ഥാന്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളില്‍ നിന്ന് ഇന്ത്യ മുമ്പും പിന്മാറിയിരുന്നു.

അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഏഷ്യന്‍ ടെസ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് (എസിസി) സെക്രട്ടറി സക്കീര്‍ സെയ്ദ് വിമര്‍ശിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ സര്‍ക്കാരുകളുടെ അനുമതിയെത്തുടര്‍ന്നാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഫിക്സ്ചര്‍ തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഫിക്സ്ചര്‍ തയ്യാറാക്കാന്‍ ബിസിസിഐ പ്രസിഡണ്ട് എ.സി. മുത്തയ്യയും ഉണ്ടായിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ തങ്ങളുടെ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടുപോയെങ്കിലും ചാമ്പ്യന്‍ഷിപ്പ് തടസ്സം കൂടാതെ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പിന്മാറാന്‍ തീരുമാനിച്ചതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും എസിസിയ്ക്കും സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Story first published: Wednesday, December 7, 2011, 13:50 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+