മുംബൈ: വീണ്ടും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ ഗാംഗുലിയുടെ ഒളിയമ്പ്. ഏഷ്യാ കപ്പിന് വേണ്ടിയുള്ളഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വീരേന്ദ്ര സെവാഗിനോടാപ്പം ആരാണ് ഓപ്പണ്‍ ചെയ്യുന്നതെന്ന് അപ്പോഴത്തെ ഫോം അനുസരിച്ച് തീരുമാനിക്കുമെന്നാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ജൂണ്‍ രണ്ട് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
സച്ചിനും സെവാഗും ഞാനുമായിരിക്കും ഓപ്പണിംഗിന് പരിഗണിക്കപ്പെടുന്നത്. സെവാഗ് ഓപ്പണര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആ സമയത്ത് മികച്ച ഫോമിലുള്ളയാളായിരിക്കും സെവാഗിനോടൊപ്പം ഓപ്പണ്‍ ചെയ്യുന്നത്- ഗാംഗുലി പറഞ്ഞു. യുവരാജ്സിംഗ് ഓപ്പണറാവാന്‍ സാധ്യതയില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.
നീണ്ട ഇടവേളക്ക് ശേഷമാണ് കളിക്കുന്നതെന്നതിനാല്‍ ന്യൂസിലാന്റില്‍ സംഭവിച്ചതു പോലുള്ള വീഴ്ച ഉണ്ടാവാതിരിക്കാന്‍ ഇന്ത്യന്‍ ടീം ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം കളിക്കുന്ന്. ശ്രദ്ധയോടെ കളിച്ചില്ലെങ്കില്‍ ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.
2001ല്‍ ഒരു ബൗളറുമായി ആസ്ട്രേലിയയെ തോല്പിച്ച് പരമ്പര നേടിയ ടീമിനേക്കാള്‍ മികച്ച നിലയിലാണ് നാം ഇപ്പോള്‍. ടീമില്‍ തിരിച്ചെത്തിയ അനില്‍ കുംബ്ലെ മികച്ച നിലയില്‍ ബൗള്‍ ചെയ്യുന്നുണ്ട്. സഹീര്‍ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, ബാലാജി എന്നിവരോടൊപ്പം ടീമില്‍ ഹര്‍ഭജന്‍സിംഗും തിരിച്ചെത്തിയിട്ടുണ്ട്- ഗാംഗുലി ചൂണ്ടിക്കാട്ടി.