Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണ്‍ഗ്രാജുലേഷന്‍സ്..... കുംബ്ലെ!

ബാംഗ്ലൂര്‍ : ജംബോ ജെറ്റു പോലൊരു ഫ്ലിപ്പര്‍. അത് മാത്യു ഹൊഗാര്‍ഡിന്റെ പാഡില്‍ പതിച്ചയുടന്‍ കുംബ്ലെ അലറി,ഹൗ ഈസ് ദാറ്റ്?. അമ്പയര്‍ കെ.വി.ജയപ്രകാശിന്റെ ചൂണ്ടുവിരല്‍ ആകാശത്തേയ്ക്കുയര്‍ന്നപ്പോള്‍ നിറഞ്ഞു കവിഞ്ഞ ചിന്നസ്വാമി സ്റേഡിയം ആഹ്ലാദത്തിന്റെ മെക്സിക്കന്‍ അലകളുയര്‍ത്തി ആര്‍ത്തു വിളിച്ചു, കണ്‍ഗ്രാജുലേഷന്‍സ് അനില്‍. മുന്നൂറു വിക്കറ്റു തികച്ച ആദ്യ ഇന്ത്യന്‍ സ്പിന്നറായി അങ്ങനെ അനില്‍ കുംബ്ലെ ചരിത്രത്തില്‍ ഇടം നേടി.

സ്വന്തം നാട്ടുകാരുടെ മുന്നില്‍ വച്ച് റിക്കാര്‍ഡു പുസ്തകത്തില്‍ സ്ഥാനം പിടിച്ച അനില്‍ കുംബ്ലെയെന്ന ലെഗ് സ്പിന്നര്‍ ഇന്ത്യയുടെ തുറുപ്പു ചീട്ടായിട്ട് കാലമേറെയായി. ലെഗ് സ്പിന്നറുടെ പരമ്പാരഗത നിര്‍വചനത്തിലൊതുങ്ങുന്നതല്ല അനിലിന്റെ ബൗളിംഗ് ശൈലി. അതുകൊണ്ടാണ് അനില്‍ കുംബ്ലെയെ മീഡിയം പേസറെപ്പോലെ നേരിടാന്‍ ബോബ് വൂമര്‍ ഷോണ്‍ പൊളേളാക്കിനെയും കൂട്ടരെയും ഉപദേശിച്ചത്.

ലെഗ്സ്പിന്‍ കലയിലെ എക്കാലത്തേയും ആശാനായ ഷെയ്ന്‍ വോണ്‍ പന്തിന്റെ ടേണിലാണ് ചതിയൊരുക്കുന്നത്. കുംബ്ലെ വേഗത കൊണ്ടും. പന്തു തിരിയുന്നതും പ്രതീക്ഷിച്ചു നില്‍ക്കുന്ന ബാറ്റ്സ്മാന്‍ അസാമാന്യ വേഗത കൊണ്ടു കബളിപ്പിക്കപ്പെടുന്നു. കുംബ്ലെയുടെ ഫ്ലിപ്പറുകള്‍ ഇന്ത്യന്‍മണ്ണില്‍ പര്യടനത്തിനെത്തുന്ന ആരുടെയും പേടിസ്വപ്നമാവുന്നതിനു കാരണവും അതു തന്നെ.

പാകിസ്താനെതിരെ ദില്ലി ടെസ്റില്‍ ഒരിന്നിംഗ്സിലെ പത്തു വിക്കറ്റും വീഴ്തി ജിം ലേക്കര്‍ക്കു ശേഷം ആ നേട്ടത്തിനുടമയാകുന്ന രണ്ടാമത്തെ മാത്രം ബൗളറായി കുംബ്ലെ. നിരവധി ഏകദിനങ്ങളിലും ഇന്ത്യന്‍ വിജയമൊരുക്കുന്നതില്‍ കുംബ്ലെ നായകനായി. ഒരു വര്‍ഷം പരിക്കു മൂലം കളം വിട്ട കുംബ്ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ടീമില്‍ തിരിച്ചെത്തിയത്. ആ പര്യടനം കുംബ്ലെയിലെ ക്രിക്കറ്റര്‍ക്ക് നേട്ടങ്ങളൊന്നും നല്‍കില്ല. പക്ഷേ എന്നും സ്വന്തം നാട്ടുകാര്‍ക്കു മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചിട്ടുളള അദ്ദേഹം കളിച്ചു വളര്‍ന്ന കളത്തില്‍ തന്നെ ചരിത്രനേട്ടം കൊയ്തു. കപില്‍ ദേവെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിനു ശേഷം മുന്നൂറുകാരുടെ ക്ലബില്‍ അഭിമാനത്തോടെ അനില്‍ കുംബ്ലെയും പ്രവേശിക്കുമ്പോള്‍ രാജ്യം ഏകസ്വരത്തില്‍ പറയുന്നു, കണ്‍ഗ്രാജുലേഷനന്‍സ് കുംബ്ല, കണ്‍ഗ്രാജുലേഷന്‍സ്.

Story first published: Wednesday, December 7, 2011, 13:52 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+