വാഷിംഗ്ടണ്‍: അമേരിക്കയില്‍ ക്രിക്കറ്റ് ജ്വരമുണര്‍ത്താന്‍ അവിടെ രണ്ട് മാസത്തെ ക്രിക്കറ്റ് മാമാങ്കം. മത്സരങ്ങള്‍ ജൂലായ് രണ്ട് വെള്ളിയാഴ്ച ആരംഭിയ്ക്കും.
30 വര്‍ഷം മുമ്പ് അമേരിക്കയില്‍ ഫുട്ബാള്‍ ജ്വരമുണര്‍ത്താന്‍ പെലെ പോയതിന് തുല്ല്യമായ സംഭവമായാണ് യുഎസിലെ മാധ്യമങ്ങള്‍ ഇതിനെ കാണുന്നത്.
വന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരും എത്തുന്നില്ലെങ്കിലും രണ്ട് മാസത്തെ പരിപാടിയില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള രണ്ടാംകിട താരങ്ങളില്‍ പലരും പങ്കെടുക്കും. അമേരിക്കക്കാര്‍ക്ക് ക്രിക്കറ്റിനോട് ആവേശമുണ്ടാക്കാന്‍ അവരുടെ രീതികള്‍ക്കനുസൃതമായ ക്രിക്കറ്റായിരിക്കും ആദ്യം നടക്കുക. ബാറ്റ് ചെയ്യാത്ത ബൗളര്‍മാര്‍ കളിയില്‍ ഉണ്ടായിരിക്കും. ഒരു ഓവറില്‍ അഞ്ച് പന്തുകളേ ഉണ്ടായിരിക്കൂ. അമേരിക്കയിലെ ഫുട്ബാള്‍ മത്സരത്തിന്റെ ദൈര്‍ഘ്യം തന്നെയേ ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഉണ്ടാകൂ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40 ക്രിക്കറ്റ് താരങ്ങള്‍ ഇവിടെയെത്തും. ആസ്ത്രേല്യയുടെ കോളിന്‍ മില്ലര്‍, ഇന്ത്യയുടെ അജയ് ജഡേജ, നിഖില്‍ ചോപ്ര, രാഹുല്‍ സാംഗ്വി, വെസ്റിന്‍ഡീസിന്റെ ഡാരന്‍ ഗംഗ, മെര്‍വിന്‍ ഡില്ലന്‍, ടൊബാഗോ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കും. ഇപ്പോള്‍ ഹോംങ്കോംഗ് ദേശീയ ടീം കോച്ച് റോബിന്‍ സിംഗ്, കെനിയയുടെ സ്റീവ് ടിക്കോളോ, ബ്രിജ് പട്ടേല്‍, ആസ്ത്രേല്യക്കാരായ സൈമണ്‍ കുക്ക്, ഗ്രെഗ് മാത്യൂസ്, കര്‍ട്ലി അംബ്രോസ്, റിച്ചി റിച്ചാര്‍ഡ്സണ്‍, വേവല്‍ ഹിന്‍ഡ്സ്, കാമെറൂണ്‍ കഫി, ഫ്രാങ്ക്ലിന്‍ റോസ്, ഡേവിഡ് വില്ല്യംസ്, വെസ്റിന്‍ഡീസിന്റെ ദിനനാഥ് രാംനരിന്‍ എന്നിവരും ചില മത്സരങ്ങളില്‍ പങ്കെടുക്കും.
യുഎസിലെ എട്ട് ടീമുകളാണ് ലീഗ് മത്സരത്തില്‍ പങ്കെടുക്കുക. ഈ ടീമുകളില്‍ മൂന്നോ നാലോ പേര്‍ വിദേശ താരങ്ങളായിരിക്കും. ബാക്കിയുള്ളവര്‍ എല്ലാവരും അമേരിക്കക്കാരായിരിക്കും. ഇപ്പോള്‍ അമേരിക്കയില്‍ ക്രിക്കറ്റ് കാണുകയും കളിയ്ക്കുന്നവരുമായി 75 ലക്ഷം പേരെങ്കിലും ഉണ്ടെന്ന് മത്സരങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്ന കല്‍ പട്ടേല്‍ പറഞ്ഞു.