Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ആദ്യ ഓവറില്‍ തന്നെ ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കി താഹിര്‍

ഇമ്രാന്‍ താഹിറിന്റെ പ്രശസ്തമായ വിക്കറ്റ് സെലിബ്രേഷന്‍

ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പിന് ഗംഭീരമായ തുടക്കമായപ്പോള്‍ ആദ്യ ഓവറില്‍ തന്നെ ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ലോകകപ്പിന്റെ ആദ്യ ഓവര്‍ തന്നെ എറിഞ്ഞ സ്പിന്‍ ബൗളര്‍ എന്ന ബഹുമതിയാണ് താഹിറിനെ തേടിയെത്തിയത്. ഇന്നേവരെ ഒരു ലോകകപ്പിലും ആദ്യ ഓവര്‍ സ്പിന്നര്‍ എറിഞ്ഞിട്ടില്ല.

ആദ്യ ഓവര്‍ എറിയുക മാത്രമല്ല. ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ അപകടകാരിയായ ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോവിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിക്കാനും താഹിറിന് കഴിഞ്ഞു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറുമായി താഹിര്‍. ലോകകപ്പില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍തന്നെയാണ് ബെയര്‍‌സ്റ്റോ പുറത്തായതെന്നത് നാണക്കേടായി. ഇതോടെ നല്ല റണ്‍റേറ്റില്‍ തുടങ്ങാന്‍ ലോകകപ്പിലെ ഫേവറിറ്റുകളായി ഇംഗ്ലണ്ടിന് കഴിഞ്ഞതുമില്ല.

ആദ്യ വിക്കറ്റില്‍ തളര്‍ന്ന് ഇംഗ്ലണ്ട്

ആദ്യ വിക്കറ്റില്‍ തളര്‍ന്ന് ഇംഗ്ലണ്ട്

ആദ്യ വിക്കറ്റ് വീണതോടെ സമ്മര്‍ദ്ദത്തിലായ ഇംഗ്ലണ്ട് 5 റണ്‍സിന് മുകളിലായുള്ള റണ്‍റേറ്റിലാണ് ബാറ്റിങ് തുടര്‍ന്നത്. രണ്ടാം വിക്കറ്റ് 19-ാം ഓവറിലാണ് വീണതെങ്കിലും ജേസണ്‍ റോയിക്കും ജോയ് റൂട്ടിനും മികച്ച സ്‌ട്രൈക്ക് റേറ്റ് കാത്തുസൂക്ഷിക്കാനായില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിച്ച ഇമ്രാന്‍ താഹില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിരുന്നു.

ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍

ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍

1992-ലെ ലോകകപ്പില്‍ ആദ്യ ഓവര്‍ എറിഞ്ഞ ഓസ്‌ട്രേലിയന്‍ ബൗളര്‍ ക്രെയ്ഗ് മക്‌ഡെര്‍മോറ്റാണ് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ ആദ്യ താരം. അന്ന് ന്യൂസിലന്‍ഡിന്റെ ജോണ്‍ റൈറ്റിനെ ക്രെയ്ഗ് മക്‌ഡെര്‍മോറ്റ് ബൗള്‍ഡാക്കി. 1975ലെ ആദ്യ ലോകകപ്പില്‍ ഇന്ത്യന്‍ താരം മദന്‍ലാല്‍ ആണ് ആദ്യ ഓവര്‍ പന്തെറിഞ്ഞത്. 1979ലെ ലോകകപ്പില്‍ വിന്‍ഡീസ് ബൗളര്‍ ആന്‍ഡി റോബര്‍ട്ട്‌സ് ആയിരുന്നു ബൗളര്‍. നേരിട്ടതാകട്ടെ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കറും. ഇന്ത്യ ലോകകപ്പ് നേടിയ 1983ല്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി ആയിരുന്നു ആദ്യ ഓവര്‍ പന്തെറിഞ്ഞത്.

ലോകകപ്പിലെ ആദ്യ ഓവറുകള്‍

ലോകകപ്പിലെ ആദ്യ ഓവറുകള്‍

1993ല്‍ ഇംഗ്ലണ്ടിന്റെ ഡൊമിനിക് കോര്‍ക്ക്, 1999ല്‍ ഇംഗ്ലണ്ടിന്റെ തന്നെ ഡാരന്‍ ഗഫ്, 2003ല്‍ സൗത്ത് ആഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്ക്, 2007 ലോകകപ്പില്‍ പാക്കിസ്ഥാന്റെ ഉമര്‍ ഗുല്‍, ഇന്ത്യ ലോകകപ്പ് നേടിയ 2011ല്‍ ബംഗ്ലാദേശിന്റെ ഷഫിയുള്‍ ഇസ്ലാം, 2015 ലോകകപ്പില്‍ ശ്രീലങ്കയുടെ നുവാന്‍ കുലശേഖര എന്നിവരായിരുന്നു ആദ്യ ഓവര്‍ എറിഞ്ഞിരുന്നത്.

താഹിറിന്റെ തകര്‍പ്പന്‍ തുടക്കം

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസിന്റെ കണക്കുകൂട്ടലുകള്‍ക്കനുസരിച്ച് പന്തെറിയാന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് കഴിഞ്ഞു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഡു പ്ലസിസ് പന്തെറിയാന്‍ താഹിറിനെ ഏല്‍പ്പിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം അമ്പരന്നിരുന്നു. എന്നാല്‍, അപകടകാരികളായ ഓപ്പണര്‍മാര്‍ക്കെതിരെ കണിശതയോടെ പന്തെറിയാന്‍ താഹിറിന് കഴിഞ്ഞു. ലോകകപ്പിന്റെ ആദ്യ ഓവറില്‍ തന്നെ ഇമ്രാന്‍ താഹിറിന്റെ പ്രശസ്തമായ വിക്കറ്റ് സെലിബ്രേഷന്‍ കാണാനും ക്രിക്കറ്റ് ആരാധകര്‍ക്ക് സാധിച്ചു.

Story first published: Thursday, May 30, 2019, 18:34 [IST]
Other articles published on May 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+