എട്ടു പേരും പിടഞ്ഞുവീണു, ഒറ്റയ്ക്ക് പട നയിച്ച് ജയിപ്പിച്ച ഇവളാണ് താരം
ക്രിക്കറ്റില്‍ ഒരാള്‍ മാത്രം വിചാരിച്ചാലും സ്വന്തം ടീമിനെ വിജയിപ്പിക്കാനാവില്ലെന്നു പറഞ്ഞവര്‍ക്ക് ഇതായൊരു മറുപടി. ദക്ഷിണാഫ്രിക്കയുടെ വനിതാ കൗമാരതാരം ഷാനിയ ലീ സ്വാര്‍ട്ടാണ് ലോകത്തെ തന്നെ അമ്പരപ്പിച്ച പ്രകടനം നടത്തിയത്.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ഒരു ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമന്റിലാണ് സംഭവം. ഈസ്റ്റേണ്‍സ് ടീമിനെതിരേ എംപുമാലംഗയുടെ അണ്ടര്‍ 19 ടീമിനുവേണ്ടിയാണ് ഷാനിയയുടെ ഈ അവിസ്മരണീയ പ്രകടനം.

ടീമിലെ മറ്റു താരങ്ങള്‍ക്കു അക്കൗണ്ട് തുറക്കാനാവാതെ പോയപ്പോള്‍ സെഞ്ച്വറിയോടെ ഷാനിയ മിന്നി. ടീമിനു വേണ്ടി ഓപണ്‍ ചെയ്ത ഷാനിയ 86 പന്തില്‍ പുറത്താവാതെ 160 റണ്‍സ് വാരിക്കൂട്ടി. 18 ബൗണ്ടറികളും 12 സിക്‌സറുകളും ഇതില്‍ ഉള്‍പ്പെടുന്നു.
15 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ 2013ലെ ഐപിഎല്ലില്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ സ്ഥാപിച്ച 175 റണ്‍സെന്ന ട്വന്റിയിലെ എക്കാലത്തെയും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനൊപ്പമെത്തുമായിരുന്നു.
ഷാനിയയുടെ മികവില്‍ ടീം നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 169 റണ്‍സ് നേടി. ഒമ്പത് റണ്‍സ് എക്‌സ്ട്രായിനത്തില്‍ ലഭിച്ചതാണ്. ബാറ്റിങില്‍ കസറിയ ഷാനിയ ബൗളിങിലും രണ്ടു വിക്കറ്റ് വീഴ്ത്തി ടീമിനെ വിജയത്തിലെത്തിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications