Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സ്ഥാനമില്ല, നിരാശയോടെ സ്‌റ്റെയ്ന്‍

കേപ്ടൗണ്‍: പരുക്കുമാറി കായികക്ഷമത വീണ്ടെടുത്ത് കാത്തിരിക്കുകയായിരുന്നു ഡെയ്ല്‍ സ്‌റ്റെയ്ന്‍. ഇന്ത്യാ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ താനുണ്ടാവുമെന്ന് താരം ഉറപ്പിച്ചതാണ്. പക്ഷെ ചൊവാഴ്ച്ച ഇന്ത്യയ്‌ക്കെതിരെ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റെയ്‌നില്ല.

സ്റ്റെയ്ൻ

അടുത്തവര്‍ഷത്തെ ട്വന്റി-20 ലോകകപ്പ് മുന്‍നിര്‍ത്തി മൂന്നു പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് തീരുമാനിച്ചത്. സ്റ്റെയ്‌നെ പരിഗണിക്കാത്തതിന് കാരണം ടീം പ്രഖ്യാപന വേളയില്‍ സെലക്ടര്‍മാര്‍ അറിയിച്ചിട്ടില്ല. എന്തായാലും ട്വന്റി-20 ടീമില്‍ ഇടമില്ലെന്ന് അറിഞ്ഞതിന് പിന്നാലെ നിരാശ പ്രകടിപ്പിച്ച് താരം രംഗത്തെത്തി.

സ്റ്റെയ്ൻ

'പരിശീലകരെ തിരഞ്ഞെടുക്കാനുള്ള തിരക്കില്‍ സെലക്ടര്‍മാര്‍ എന്റെ നമ്പര്‍ വിട്ടുപോയതായിരിക്കാം', പരിഹാസം കലര്‍ത്തി സ്റ്റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ലോകകപ്പ് തോല്‍വിയെത്തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും ഓട്ടിസ് ഗിബ്‌സണ്‍ ചുമതലയൊഴിഞ്ഞത്.

സ്റ്റെയ്ൻ

സെപ്തംബര്‍ 15 മുതലാണ് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പര. മൂന്നു ട്വന്റി-20 മത്സരങ്ങളും മൂന്നു ടെസ്റ്റ് മത്സരങ്ങളും പരമ്പരയിലുണ്ട്. ട്വന്റി-20 മത്സരങ്ങള്‍ക്ക് ക്വിന്റണ്‍ ഡിക്കോക്കാണ് ദക്ഷിണാഫ്രിക്കയെ നയിക്കുക. ഇതേസമയം, ടെസ്റ്റ് നായകന്റെ തൊപ്പി ഫാഫ് ഡു പ്ലെസിയില്‍ ഭദ്രമാണ്. ടെമ്പ ബവുമ, ജോണ്‍ ഫോര്‍ട്ടുന്‍, ആന്റിച്ച് നോര്‍ഞ്ഞെ എന്നീ താരങ്ങളാണ് ടീമിലെ പുതുമുഖങ്ങള്‍.

ട്വന്റി-20 സ്‌ക്വാഡ്:

ക്വിന്റണ്‍ ഡി കോക്ക് (നായകന്‍), റാസി വാന്‍ ഡര്‍ ഡസെന്‍ (ഉപനായകന്‍), ടെമ്പ ബവുമ, ജൂനിയര്‍ ഡാല, ജോണ്‍ ഫോര്‍ട്ടുന്‍, ബെയ്‌റാന്‍ ഹെന്‍ഡ്രിക്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, ഡേവിഡ് മില്ലര്‍, ആന്റിച്ച് നോര്‍ഞ്ഞെ, ആന്‍ഡില്‍ ഫെല്‍ക്വായോ, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, കഗീസോ റബാഡ, തബ്രെയ്‌സ് ഷംസി, ജോണ്‍ ജോണ്‍ സ്മട്‌സ്

ടെസ്റ്റ് സ്‌ക്വാഡ്:

ഫാഫ് ടു പ്ലെസി (നായകന്‍), ടെമ്പ ബവുമ (ഉപനായകന്‍), തെയുണിസ് ഡെബ്രുയിന്‍, ക്വിന്റണ്‍ ഡി കോക്ക്, ഡീന്‍ എല്‍ഗാര്‍, സുബൈര്‍ ഹംസ, കേശവ് മഹാരാജ്, ഐദാന്‍ മര്‍ക്കം, സെനുറാന്‍ മുത്തുസ്വാമി, ലുംഗി എംഗിഡി, ആന്റിച്ച് നോര്‍ഞ്ഞെ, വെര്‍നോണ്‍ ഫിലാന്‍ഡര്‍, ഡെയ്ന്‍ പിയെറ്റ്, കഗീസോ റബാഡ, റുഡി സെക്കന്‍ഡ്‌

Story first published: Wednesday, August 14, 2019, 15:07 [IST]
Other articles published on Aug 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+