Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: കപ്പ് തിരിച്ചുപിടിക്കാന്‍ മുംബൈയുടെ പടയൊരുക്കം... ആര്‍സിബി വിട്ട് ഡികോക്ക് മുംബൈയിലേക്ക്

മുംബൈ: ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ ക്വിന്റണ്‍ ഡികോക്കിനെ ടീമിലെത്തിച്ച് ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള പടയൊരുക്കം മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് തുടങ്ങി. കഴിഞ്ഞ സീസണിലെ ലേലത്തില്‍ 2.8 കോടി രൂപയ്ക്കു ടീമിലേക്കു കൊണ്ടുവന്ന ഡികോക്കിനെ മുംബൈക്കു വില്‍ക്കാന്‍ ആര്‍സിബി സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡികോക്കിനെ മാത്രമല്ല ബംഗ്ലാദേശിന്റെ പേസ് സെന്‍സേഷനായ മുസ്തഫിസുര്‍ റഹ്മാന്‍, ലങ്കന്‍ ഓഫ്‌സ്പിന്നര്‍ അഖില ധനഞ്ജയ എന്നിവരെയും ടീമില്‍ നിന്നൊഴിവാക്കാന്‍ ആര്‍സിബി തീരുമാനിച്ചു. മുസ്തഫിസുര്‍ 2.2 കോടിക്കും ധനഞ്ജയ 50 ലക്ഷത്തിനുമാണ് കഴിഞ്ഞ ലേലത്തില്‍ ആര്‍സിബിയിലെത്തിയത്.

1

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഡികോക്കിന് കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കുറച്ച് മല്‍സരങ്ങളില്‍ മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ. ആര്‍സിബിയുടെ 14 മല്‍സരങ്ങളില്‍ എട്ടെണ്ണത്തില്‍ കൡച്ച താരം 201 റണ്‍സാണ് നേടിയത്. ഇതിനേക്കാള്‍ മികച്ച പ്രകടനം താരത്തില്‍ നിന്നും ആര്‍സിബി പ്രതീക്ഷിച്ചിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.

ഡികോക്കിന്റെ വരവോടെ പുതിയ സീസണില്‍ മുംബൈയുടെ ഓപ്പണിങ് ജോടികള്‍ തീരുമാനമായിക്കഴിഞ്ഞു. ഡികോക്കിനൊപ്പം വിന്‍ഡീസ് യുവതാരം എവിന്‍ ലൂയിസായിരിക്കും ഇനി മുംബൈക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഡികോക്കിന്റെ വരവോടെ ടീമിലെ വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണം മൂന്നായി മാറി. ഇഷാന്‍ കിഷന്‍, ആദിത്യ താരെ എന്നിവര്‍ നേരത്തേ തന്നെ ടീമിലുണ്ട്. ഡികോക്ക് ഐപിഎല്ലില്‍ കളിക്കുന്ന നാലാമത്തെ ഫ്രാഞ്ചൈസിയായിരിക്കും മുംബൈ. ആര്‍സിബിയെക്കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ക്കു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Story first published: Saturday, October 20, 2018, 14:26 [IST]
Other articles published on Oct 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+