വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മില്ലര്‍ മാജിക്ക്... ടി20യില്‍ ക്യാച്ചിങില്‍ റെക്കോര്‍ഡിട്ട് സൂപ്പര്‍ താരം, മാലിക്കിനൊപ്പം

50 ക്യാച്ചുകളാണ് താരമെടുത്തത്

ബെംഗളൂരു: ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡേവിഡ് മില്ലര്‍ക്കു ടി20യില്‍ പുതിയ റെക്കോര്‍ഡ്. ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിലാണ് ക്യാച്ചിങില്‍ താരം ചരിത്രം കുറിച്ചത്. മല്‍സരത്തിന്റെ 20ാം ഓവറിലാണ് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാച്ച് ചെയ്ത് മില്ലര്‍ ഏറ്റവുമധികം ടി20 ക്യാച്ചുകളെന്ന റെക്കോര്‍ഡിനൊപ്പമെത്തി.

miler

ഇതോടെ ടി20യില്‍ ക്യാച്ചിങില്‍ താരം അര്‍ധസെഞ്ച്വറി തികയ്ക്കുകയും ചെയ്തു. 72 മല്‍സരങ്ങളില്‍ നിന്നാണ് മില്ലര്‍ 50ാം ക്യാച്ച് പൂര്‍ത്തിയാക്കിയത്. ഇതോടെ 50 ക്യാച്ചുകളെന്ന പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്കിന്റെ നേട്ടത്തിനൊപ്പം മില്ലര്‍ എത്തുകയും ചെയ്തു. എന്നാല്‍ മാലിക്കിനേക്കാള്‍ 39 മല്‍സരങ്ങള്‍ കുറച്ചേ മില്ലര്‍ കളിച്ചിട്ടുള്ളൂ.

പന്തിനെ ഇങ്ങനെ 'നശിപ്പിക്കരുത്'... തിരിച്ചുകൊണ്ടുവരാം, ഒരു കണ്ടീഷന്‍- ലക്ഷ്മണ്‍പന്തിനെ ഇങ്ങനെ 'നശിപ്പിക്കരുത്'... തിരിച്ചുകൊണ്ടുവരാം, ഒരു കണ്ടീഷന്‍- ലക്ഷ്മണ്‍

ടി20യില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത മൂന്നാമത്തെ താരം ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സാണ്. 78 മല്‍സരങ്ങളില്‍ നിന്നും 44 ക്യാച്ചുകളാണ് എബിഡിയിയുടെ പേരിലുള്ളത്. ന്യൂസിലാന്‍ഡ് താരം റോസ് ടെയ്‌ലറും 44 ക്യാച്ചുകള്‍ നേടിയിട്ടുണ്ട്. 42 ക്യാച്ചുകളുമായി ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ലിസ്റ്റില്‍ ഇവര്‍ക്കു പിറകിലുള്ളത്.

Story first published: Monday, September 23, 2019, 16:30 [IST]
Other articles published on Sep 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X