Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തിലെ ക്ഷീണം ട്വന്റി20യില്‍ തീര്‍ക്കാന്‍ ദക്ഷിണാഫ്രിക്ക... ഡുമിനി നയിക്കും, ടീം റെഡി

ജൊഹാന്നസ്ബര്‍ഗ്: ഏകദിന പരമ്പരയില്‍ ഇന്ത്യയോടേറ്റ തോല്‍വിക്കു ട്വന്റി20യില്‍ പകരം ചോദിക്കാന്‍ ദക്ഷിണാഫ്രിക്കയൊരുങ്ങുന്നു. ഏകദിനത്തിനു ശേഷം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളടങ്ങിയ ട്വന്റി പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനിയാണ് ട്വന്റിയില്‍ ടീമിന്റെ ക്യാപ്റ്റന്‍. സ്ഥിരം ക്യാപ്റ്റന്‍ ഫഫ് ഡു പ്ലെസി പിന്‍മാറിയതോടെയാണ് ഡുമിനിക്കു നറുക്കുവീണത്. നിലവില്‍ ഡുപ്ലെസിയുടെ അഭാവത്തില്‍ ഏകദിനത്തില്‍ യുവതാരം എയ്ഡന്‍ മര്‍ക്രാമാണ് ആതിഖേയരെ നയിക്കുന്നത്.

1

ഇന്ത്യക്കെതിരായ പരമ്പരയ്ക്കു ശേഷം കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര കളിക്കുന്നത്. അതുകൊണ്ട് പ്രമുഖ പേസര്‍മാരായ കാഗിസോ റബാദ, മോര്‍നെ മോര്‍ക്കല്‍, ലുംഗി എന്‍ഗിഡി എന്നിവര്‍ക്കെല്ലാം ട്വന്റി20 പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ഇവരെക്കൂടാതെ ഹാഷിം അംല, മര്‍ക്രാം എന്നിവരും ട്വന്റി പരമ്പരയില്‍ കളിക്കുന്നില്ല.

2

പരിക്കു ഭേദമായി നാലാം ഏകദിനത്തില്‍ ടീമിനൊപ്പം ചേര്‍ന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് ട്വന്റി പരമ്പരയ്ക്കുള്ള ടീമിലുണ്ട്. മൂന്നു പുതുമുഖ താരങ്ങളും പരമ്പരയില്‍ ആതിഥേയര്‍ക്കായി അരങ്ങേറും. ക്രിസ്റ്റ്യന്‍ ജോങ്കര്‍, ഹെന്റിച്ച് ക്ലാസെന്‍, ജൂനിയര്‍ ഡാല എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ പുതുമുഖങ്ങള്‍.

ട്വന്റി 20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം
ജെപി ഡുമിനി (ക്യാപ്റ്റന്‍), ഫര്‍ഹാന്‍ ബെഹര്‍ജിന്‍, ജൂനിയര്‍ ഡാല, എബി ഡിവില്ലിയേഴ്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, ക്രിസ്റ്റ്യന്‍ ജോങ്കര്‍, ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ഡ്യുന്‍ പാറ്റേഴ്‌സന്‍, ആരോണ്‍ ഫാംഗിസോ, ആന്‍ഡില്‍ ഫെലുക്വായോ, തബ്രെയ്‌സ് ഷംസി, ജെജെ സ്മട്ട്‌സ്.

Story first published: Wednesday, February 14, 2018, 7:16 [IST]
Other articles published on Feb 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+