വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഎസ്‌കെ ഐപിഎല്ലിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, വിജയരഹസ്യം തുറന്നു പറഞ്ഞ് ഡുപ്ലെസി

മൂന്നു തവണ സിഎസ്‌കെ ഐപിഎല്ലില്‍ ചാംപ്യന്‍മാരായിട്ടുണ്ട്

ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വച്ചിട്ടുള്ള ടീമെന്ന നേട്ടത്തിന് അവകാശികള്‍ മുന്‍ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. മൂന്നു തവണ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയ സിഎസ്‌കെ കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഏക കൂടിയാണ്. കൂടാതെ ഏറ്റവുമധികം തവണ ഫൈനലില്‍ കളിച്ച ടീമും ധോണിപ്പട തന്നെ. സിഎസ്‌കെ ടീമിന്റെ ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ കാരണം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ടീമംഗവും ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഫാഫ് ഡുപ്ലെസി.

1

കഴിഞ്ഞ അഞ്ചു സീസണുകളായി ഡുപ്ലെസി സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തിലുണ്ട്. കളിച്ച എല്ലാ സീസണിലും 300ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള അദ്ദേഹം സിഎസ്‌കെയ്ക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെ റണ്ണറപ്പായപ്പോള്‍ അദ്ദേഹം 12 മല്‍സരങ്ങളില്‍ നിന്നും 396 റണ്‍സെടുത്തിരുന്നു. സിംബാബ്‌വെയുടെ മുന്‍ പേസര്‍ പോമി എംബ്വാങ്വയുമായി ലൈവില്‍ വന്നപ്പോഴാണ് സിഎസ്‌കെയുടെ വിജയരഹസ്യത്തെക്കുറിച്ച് ഡുപ്ലെസി മനസ്സ് തുറന്നത്.

ടീമിലെ ഏതെങ്കിലുമൊരാള്‍ ഓരോ മല്‍സരത്തിലും വിജയത്തിന് ചുക്കാന്‍ പിടിക്കുമെന്ന ആത്മവിശ്വാസം സിഎസ്‌കെയുടെ ഡ്രസിങ് റൂമിലുണ്ട്. ഈ വിശ്വാസം തെറ്റിയിട്ടില്ല. ഓരോ സന്ദര്‍ഭത്തിലും ഓരോ താരങ്ങള്‍ മികവിലേക്കുയര്‍ന്ന് ടീമിന്റെ രക്ഷകരായിട്ടുണ്ട്. ഇത് വളരെ വ്യത്യസ്തമായ ഒരു ചിന്താഗതിയാണ്. വിജയിക്കുന്ന മല്‍സരങ്ങളില്‍ ഓരോ താരവും ജോലിഭാരം പങ്കിടുന്നു. ഇത് വീണ്ടും വീണ്ടും ചെയ്യുമ്പോള്‍ ആത്മവിശ്വാസം കൂടിക്കൊണ്ടിരിക്കുന്നതായും ഡുപ്ലെസി വിശദമാക്കി.

2

വളലെ ശാന്തമായ ഡ്രസിങ് റൂമാണ് സിഎസ്‌കെയുടേത്. ചിന്തിക്കുന്ന ഒരുപാട് ക്രിക്കറ്റര്‍മാര്‍ ഇവിടെയുണ്ട്. ഇതിഹാസ കോച്ച് അലെക്‌സ് ഫെര്‍ഗൂസനു കീഴില്‍ കളിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോടാണ് ഡുപ്ലെസി സിഎസ്‌കെയെ താരതമ്യം ചെയ്യുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഫെര്‍ഗൂസന്റെ കാലത്ത് ഇതുപോലെയായിരുന്നു. ഏതു സാഹചര്യത്തില്‍ നിന്നും മല്‍സരം ജയിക്കാനുള്ള ശേഷി അന്നത്തെ യുനൈറ്റഡ് ടീമിനുണ്ടായിരുന്നു. ഇപ്പോഴത്തെ സിഎസ്‌കെ ടീമും ഇതുപോലെയാണെന്ന് ഡുപ്ലെസി വിലയിരുത്തി.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കൈയെത്തുംദൂരത്താണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനോട് സിഎസ്‌കെയ്ക്കു കിരീടം നഷ്ടമായത്. അത്യധികം ആവേശകരമായ കലാശക്കളിയില്‍ ഒരു റണ്ണിന് സിഎസ്‌കെയെ മുംബൈ മറികടക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ തവണ ഐപിഎല്‍ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡിനും മുംബൈ അവകാശികളായിരുന്നു. കൂടുതല്‍ ഐപിഎല്‍ കിരീടങ്ങളുയര്‍ത്തിയ ക്യാപ്റ്റനെന്ന നേട്ടവും രോഹിത്തിനെ തേടിയെത്തിയിരുന്നു.

Story first published: Saturday, June 27, 2020, 19:04 [IST]
Other articles published on Jun 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X