Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നായകന്‍ വില്ലനായി; കണ്ണീരോടെ ഡിവില്ലിയേഴ്‌സ്

ലോകകപ്പ് തങ്ങള്‍ക്കുള്ളതാണെന്ന് ഘോഷിച്ച് ഒറ്റ ദിവസത്തിനുള്ളില്‍, തങ്ങളുടെതന്നെ പിഴവിലൂടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുക. ഇത്തരമൊരു സഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സും സഹതാരങ്ങളും എത്തിച്ചേര്‍ന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡിങ് ടീമിന്ന ഖ്യാതിയുള്ള ദക്ഷിണാഫ്രിക്കന്‍ ടീം നിര്‍ണായക മത്സരത്തില്‍ അങ്ങേയറ്റത്തെ നിലവാരത്തകര്‍ച്ചയോടെയാണ് ഫീല്‍ഡ് ചെയ്തതെന്ന് പറയാതിരിക്കാനാവില്ല.

ഉറച്ച റണ്ണൗട്ട് ചാന്‍സുകള്‍ നഷ്ടപ്പെടുത്തി കളി ന്യൂസിലന്റിന് അടിയറ വെക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീം. പതിവുപോലെ നിര്‍ണായക ദിവസം ടീമെന്ന നിലയില്‍ ഉയരാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചതുമില്ല. തട്ടുതകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ എതിരാളികളുടെ പേടി സ്വപ്‌നമായിരുന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സിന് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു ദിനമായിരിക്കും ന്യൂസിലന്റുമായുള്ള സെമിഫൈനല്‍.

ab-de-villiers-crying

ന്യൂസിലന്റ് വിജയത്തില്‍ നിര്‍ണായകമായ ആന്‍ഡേഴ്‌സന്‍-എലിയറ്റ് സഖ്യത്തെ പൊളിക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയത് ഫീല്‍ഡിങ്ങില്‍ അപാരമായ പ്രകടനം കാഴ്ചവെക്കുന്ന ഡിവില്ലിയേഴ്‌സ് ആയിരുന്നു. ഡേല്‍ സ്‌റ്റെയ്ന്‍ എറിഞ്ഞ മുപ്പത്തിരണ്ടാമത്തെ ഓവറിലായിരുന്നു റണ്ണൗട്ട് അവസരം പാഴാക്കിയത്.

ഓവറിലെ മൂന്നാം പന്ത് നേരിട്ട എലിയറ്റിനെ ക്ഷണിച്ച് ആന്‍ഡേഴ്‌സന്‍ റണ്ണിനായി ഓടിയെങ്കിലും എലിയറ്റ് ക്രീസ് വിട്ടിരുന്നില്ല. തിരിച്ച് നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക് ആന്‍ഡേഴ്‌സണ്‍ ഓടിയെത്തുമ്പോഴേക്കും അവിടെ പന്തു സ്വീകരിച്ച ഡിവില്ലിയേഴ്‌സ് ബെയില്‍ തെറിപ്പിച്ചിരുന്നു. എന്നാല്‍ പന്ത് കയ്യില്‍ കിട്ടും മുന്‍പ് തിടുക്കം കാട്ടിയ ഡിവില്ലിയേഴ്‌സിന്റെ കൈ തട്ടി ബെയ്ല്‍സ് തെറിച്ചു. വീണ്ടും റണ്ണൗട്ട് ആക്കാമായിരുന്നിട്ടും അവസരം ഡിവില്ലിയേഴ്‌സ് ഉപയോഗിച്ചതുമില്ല. കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കളിയില്‍ മേല്‍ക്കൈ നേടാന്‍ കഴിയുമായിരുന്നെന്ന് ഉറപ്പായിരുന്നു.

Story first published: Wednesday, March 25, 2015, 9:09 [IST]
Other articles published on Mar 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+