Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ദക്ഷിണാഫ്രിക്ക ഭയപ്പെട്ടത് സംഭവിച്ചു, സ്റ്റെയ്ന്‍ പിന്‍മാറി!! ഒരു മല്‍സരം പോലും കളിക്കാതെ

steyn

കാര്‍ഡിഫ്: ലോകകപ്പില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ് പ്രതിസന്ധിയിലായ ദക്ഷിണാഫ്രിക്കന്‍ ടീമിന് വീണ്ടുമൊരു ഷോക്ക്. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഒരു മല്‍സരം പോലും കളിക്കാനാവാതെ ലോകകപ്പില്‍ നിന്നും പിന്‍മാറി. തോളിനേറ്റ പരിക്കാണ് സൂപ്പര്‍ താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്. ഇനിയൊരു ലോകകപ്പില്‍ സ്റ്റെയ്‌നിനെ കാണാനും സാധ്യതയില്ല.

പരിക്കിനെത്തുടര്‍ന്നു ഇംഗ്ലണ്ടിനെതിരായ ഉദ്ഘാടന മല്‍സരത്തിലും ബംഗ്ലാദേശിനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തിലും സ്റ്റെയ്ന്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യക്കെതിരേ ജൂണ്‍ അഞ്ചിനു നടക്കുന്ന മല്‍സരത്തില്‍ പേസര്‍ ടീമില്‍ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ പരിക്കില്‍ നിന്നും മുക്തനാവില്ലെന്നു വ്യക്തമായതോടെ സ്‌റ്റെയ്ന്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു. പകരക്കാരനായി ഇടംകൈയന്‍ പേസര്‍ ബ്യുറെന്‍ ഹെന്‍ഡ്രിക്‌സിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയതായി ദക്ഷിണാഫ്രിക്ക അറിയിച്ചു.

സ്‌റ്റെയ്‌നിന്റെ അഭാവം ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടി തന്നെയാണ്. അനുഭവസമ്പത്ത് കുറഞ്ഞ ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും വലിയ അഞ്ചാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് സ്റ്റെയ്ന്‍. കഴിഞ്ഞ മാസം നടന്ന ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്നതിനിടെയാണ് പേസറുടെ തോളിനു പരിക്കേറ്റത്. തുടര്‍ന്നു സ്റ്റെയ്ന്‍ ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറുകയായിരുന്നു.

Story first published: Tuesday, June 4, 2019, 17:36 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+