For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ റെക്കോര്‍ഡ് ഇനി കോലിക്ക് അധികനാളില്ല... തട്ടിയെടുക്കാന്‍ അംല, വേണ്ടത് 90 റണ്‍സ് മാത്രം

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഓപ്പണറാണ് അംല

By Manu
കോലിയോ അംലയോ ? ആരാകും കേമൻ

ഓവല്‍: ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ പേരിലുള്ള ഒരു റെക്കോര്‍ഡ് ഭീഷണിയുടെ നിഴലില്‍. ഏകദിനത്തില്‍ അതിവേഗം 8000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന കോലിയുടെ റെക്കോര്‍ഡാണ് തകരാന്‍ പോവുന്നത്. ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ ഓപ്പണര്‍ ഹാഷിം അംലയാണ് കോലിയുടെ റെക്കോര്‍ഡിന് തൊട്ടരികില്‍ നില്‍ക്കുന്നത്. ഈ ലോകകപ്പില്‍ തന്നെ അദ്ദേഹം കോലിയുടെ റെക്കോര്‍ഡ് തന്‍െ പേരിലാക്കാമെന്ന പ്രതീക്ഷയിലാണ്.

koh amla

വെറും 90 റണ്‍സ് കൂടി നേടാനായാല്‍ അംലയ്ക്കു കോലിയുടെ ഏറെക്കാലമായി ഇളക്കം തട്ടാതെ നിന്ന റെക്കോര്‍ഡ് പഴങ്കഥയാക്കാം. എന്നാല്‍ അടുത്ത മൂന്നു കളികളില്‍ നിന്നു തന്നെ ദക്ഷിണാഫ്രിക്കന്‍ താരം 90 റണ്‍സെടുക്കേണ്ടതുണ്ട്. 175 ഇന്നിങ്‌സുകളില്‍ നിന്നാണ് 8000 റണ്‍സ് അടിച്ചെടുത്ത് കോലി ചരിത്രം കുറിച്ചത്. എന്നാല്‍ കോലിയേക്കാള്‍ നാല് ഇന്നിങ്‌സുകള്‍ കളിച്ച അംല 7910 റണ്‍സ് നേടിക്കഴിഞ്ഞു.

നിലവില്‍ അംലയുടെ പേരില്‍ ഏകദിനത്തില്‍ പല റെക്കോര്‍ഡുകളുമുണ്ട്. ഏറ്റവും വേഗത്തില്‍ 2000, 3000, 4000, 5000, 6000, 7000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. ഇതിനു പിന്നാലെയാണ് 8000ത്തിലും അംല റെക്കോര്‍ഡിന് അരികില്‍ നില്‍ക്കുന്നത്. 8000 റണ്‍സ് തികച്ചാല്‍ ഈ ക്ലബ്ബില്‍ അംഗമായ നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടത്തിനും അംല അര്‍ഹനാവും. ജാക്വിസ് കാലിസ്, എബി ഡിവില്ലിയേഴ്‌സ്, ഹെര്‍ഷല്‍ ഗിബ്‌സ് എന്നിവരാണ് നേരത്തേ 8000 റണ്‍സ് ക്ലബ്ബിലുള്ള മറ്റു ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.

Story first published: Thursday, May 30, 2019, 15:32 [IST]
Other articles published on May 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+