വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യകുമാറിന്റൈ വമ്പനടി തടയാം, ബുദ്ധി ഉപയോഗിക്കൂ!, മാര്‍ഗം നിര്‍ദേശിച്ച് മഖായ എന്‍ഡിനി

എങ്ങനെ സൂര്യകുമാറിനെ പിടിച്ചുകെട്ടുമെന്നത് ബൗളര്‍മാര്‍ക്കിടയില്‍ വലിയ തലവേദന ഉയര്‍ത്തുന്ന ചോദ്യമായി മാറിക്കഴിഞ്ഞു

1

കേപ്ടൗണ്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് സൂര്യകുമാര്‍ യാദവ് പേരെടുത്തിരിക്കുകയാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യകുമാര്‍ ബൗളര്‍മാരുടെ ഉറക്കം കെടുത്തുകയാണെന്ന് പറയാം. സമീപകാലത്തായി മികച്ച ഫോമിലുള്ള സൂര്യ പേരിടാന്‍ പോലും സാധിക്കാത്ത തരത്തില്‍ വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കുകയാണ്. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര കളിക്കുന്ന താരം വെടിക്കെട്ട് ബാറ്റിങ് തുടരുന്നു.

എങ്ങനെ സൂര്യകുമാറിനെ പിടിച്ചുകെട്ടുമെന്നത് ബൗളര്‍മാര്‍ക്കിടയില്‍ വലിയ തലവേദന ഉയര്‍ത്തുന്ന ചോദ്യമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ സൂര്യകുമാറിനെ വലിയ സ്‌കോര്‍ നേടാതെ തടുത്തുനിര്‍ത്താനുള്ള വഴി നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മഖായ എന്‍ഡിനി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ സൂര്യകുമാര്‍ അടിച്ചുപറത്താന്‍ കാരണം വ്യക്തമായ പദ്ധതികളില്ലാത്തതിനാലാണെന്നാണ് ക്രിക് ഇന്‍ഫോയോട് സംസാരിക്കവെയാണ് എന്‍ഡിനി മനസ് തുറന്നത്.

Also Read : IND Vs SA: ധവാന്‍ - ഗില്‍ ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാAlso Read : IND Vs SA: ധവാന്‍ - ഗില്‍ ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ലെങ്താണ് പ്രധാനം

ലെങ്താണ് പ്രധാനം

'ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ബുദ്ധി ഉപയോഗിക്കുന്നില്ല. അവര്‍ക്ക് സൂര്യക്കെതിരേ മികച്ച പദ്ധതികളില്ല. സൂര്യകുമാറിനെ പിടിച്ചുകെട്ടാന്‍ മികച്ച ലങ്ത് കണ്ടെത്തുകയും ആ ലെങ്തില്‍ ഉറച്ചുനില്‍ക്കുകയുമാണ് വേണ്ടത്. ഇത് മാത്രമാണ് അവനെ പിടിച്ചുകെട്ടാനുള്ള ഏക വഴി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഭേദമാണ്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ലെങ്ത് പ്രശ്‌നമാണ്. ഇത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നു. കൃത്യമായ ലെങ്ത് അവര്‍ കണ്ടെത്തുകയെന്നതാണ് പ്രധാനം'-എന്‍ഡിനി പറഞ്ഞു.

സൂര്യകുമാര്‍ യാദവ് ബൗളറുടെ പ്രശസ്തി നോക്കുന്ന താരമല്ല. കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് അദ്ദേഹത്തിന്റേത്. സ്വീപ് ഷോട്ടുകളിലൂടെയും ഫ്‌ളിക്ക് ഷോട്ടുകളിലൂടെയും അതിവേഗം റണ്‍സുയര്‍ത്തുന്ന സൂര്യകുമാര്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറിക്കഴിഞ്ഞു. വലിയ മൈതാനങ്ങളും അദ്ദേഹം മിടുക്കുകാട്ടുന്നു. നാലാം നമ്പറില്‍ കളിക്കുന്ന സൂര്യകുമാര്‍ മധ്യ ഓവറുകളിലാണ് പ്രധാനമായും റണ്‍സുയര്‍ത്തുന്നത്.

Also Read : IND vs SA : നാല് പുതുമുഖങ്ങള്‍, ഒരാള്‍ ഐപിഎല്‍ കളിച്ചിട്ടില്ല!, രണ്ടും കല്‍പ്പിച്ച് ഇന്ത്യ

ഇന്ത്യയുടെ മാച്ച് വിന്നര്‍

ഇന്ത്യയുടെ മാച്ച് വിന്നര്‍

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സൂര്യകുമാറിലൂന്നിയാണ് ഇന്ത്യയുടെ പദ്ധതികള്‍. ഐസിസി തിരഞ്ഞെടുത്ത ടോപ് ഫൈവ് മാച്ച് വിന്നര്‍മാരുടെ പട്ടികയില്‍ സൂര്യകുമാറും ഉള്‍പ്പെട്ടിട്ടുണ്ട്. നേരിടുന്ന പന്തുകളുടെ ഇരട്ടി റണ്‍സ് നേടുന്ന ശൈലിയാണ് സൂര്യയുടേത്. സമീപകാലത്തായി സ്ഥിരതയോടെ കളിക്കാനും സൂര്യക്ക് സാധിക്കുന്നുണ്ട്.

Also Read : IPL 2023: നിലവിലെ ചാമ്പ്യന്മാര്‍, പക്ഷെ ഗുജറാത്ത് ഈ മൂന്ന് പേരെ വില്‍ക്കും!, ആരൊക്കെ?

ഇതുവരെയുള്ള പ്രകടനം

ഇതുവരെയുള്ള പ്രകടനം

ഇന്ത്യക്കായി 13 ഏകദിനം കളിച്ച് 34 ശരാശരിയില്‍ 340 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. 33 ടി20യില്‍ നിന്ന് 1037 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്. 39.88 ശരാശരിയും 177.26 സ്‌ട്രൈക്കറേറ്റും സൂര്യകുമാറിനുണ്ട്. 123 ഐപിഎല്ലില്‍ നിന്നായി 2644 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യന്‍ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായി സൂര്യ മാറിയിട്ടുണ്ട്.

Story first published: Tuesday, October 4, 2022, 14:18 [IST]
Other articles published on Oct 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X