വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വിരമിക്കല്‍, എന്തായിരുന്നു കാരണം? ആദ്യമായി വെളിപ്പെടുത്തി എബിഡി

ലോകകപ്പ് സെമിയിലേറ്റ പരാജയത്തില്‍ അസ്വസ്ഥനായിരുന്നുവെന്ന് താരം

ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെ 2018ല്‍ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. തൊട്ടടുത്ത വര്‍ഷം ഐസിസിയുടെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കെ എബിഡിയുടെ വിരമിക്കല്‍ ആരാധകരെ മാത്രമല്ല ദക്ഷിണാഫ്രിക്കയെയും സ്തബ്ധരാക്കിയിരുന്നു.

എന്തായിരുന്നു വിരമിക്കലിന്റെ യഥാര്‍ഥ കാരണമെന്ന് ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് എബിഡി. പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയുമായി ക്രിക്ക്ബസില്‍ സംസാരിക്കവെയാണ് 36 കാരനായ താരം മനസ്സ് തുറന്നത്. ദേശീയ ടീമിനു വേണ്ടി കളിക്കുന്നില്ലെങ്കിലും ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകകളില്‍ സജീമാണ് എബിഡി.

2015ലെ ലോകകപ്പിലെ തോല്‍വി

2015ലെ ലോകകപ്പിലെ തോല്‍വി

2015ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ പരാജയമാണ് തന്റെ വിരമിക്കലിലേക്കു നയിച്ചതെന്നു ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തി. അന്നു മഴനിയമപ്രകാരമാണ് ദക്ഷിണാഫ്രിക്ക നാലു വിക്കറ്റിന് കിവീസിനോടു തോറ്റത്.
അന്നത്തെ തോല്‍വിയില്‍ നിന്നു കരകയറാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തനിക്കായില്ല. എങ്കിലും താന്‍ ദേശീയ ടീമിനു വേണ്ടി കളിച്ചു കൊണ്ടിരുന്നു. നല്ല ബാറ്റിങ് കാഴ്ചവയ്ക്കാനും സാധിച്ചു. ഒരുപാട് നല്ല സുഹൃത്തുക്കളും അവിസ്മരണീയ ഓര്‍മകളുമുണ്ടായിരുന്നുവെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു.

അന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞത്

അന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞത്

അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കാനുള്ള കാരണമായി അന്നു ഡിവില്ലിയേഴ്‌സ് പറഞ്ഞത് കളിച്ചു തളര്‍ന്നതായി അനുഭവപ്പെട്ടതിനെ തുടര്‍ന്നണ് വിരമിക്കുന്നതെന്നായിരുന്നു. എന്നാല്‍ 2015ലെ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ നിരാശാജനകമായ പരാജയമായിരുന്നു മുഖ്യ കാരണമെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.
വ്യക്തിപരമായി പറയുകയാണെങ്കില്‍ അന്നത്തെ ലോകകപ്പ് സെമി ഫൈനലിലെ തോല്‍വി തന്നെയാണ് വിരമിക്കലില്‍ വലിയ പങ്കുവഹിച്ചത്. പരാജയം കളിയുടെ ഭാഗമാണെന്നറിയാം. പക്ഷെ ലോകകപ്പിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ വളരെ ബുദ്ധിമുട്ടി. ആ വര്‍ഷം മുഴുവന്‍ അത് തന്നെ അലട്ടിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

വീണ്ടും ടീമിനൊപ്പം ചേര്‍ന്നു

വീണ്ടും ടീമിനൊപ്പം ചേര്‍ന്നു

ലോകകപ്പിലെ പരാജയത്തിനു ശേഷം വീണ്ടും ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ചേര്‍ന്നത് ഇപ്പോഴും ഓര്‍മയുണ്ട്. ക്രിക്കറ്റ് പുനരാരംഭിക്കാന്‍ എല്ലാവരും തയ്യാറായപ്പോള്‍ മാനസികമായി അപ്പോള്‍ താന്‍ ഇതിനു തയ്യാറായിരുന്നില്ല. കാരണം അന്നത്തെ തോല്‍വി അത്രയും വേദനിപ്പിച്ചിരുന്നു. വളരെ വൈകാരികമായി പ്രതികരിക്കുന്നയാളാണ് താന്‍. അതുകൊണ്ടു തന്നെ ഇതുപോലെയുള്ള തോല്‍വികള്‍ തന്റെ വികാരങ്ങളെയും അഭിലാഷങ്ങളെയും ബാധിക്കുകയും ചെയ്യുമെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

അടുത്ത ഒരു വര്‍ഷം

അടുത്ത ഒരു വര്‍ഷം

പിന്നീടുള്ള ഒരു വര്‍ഷം തന്നെ സംബന്ധിച്ച് വളരെ കടുപ്പമേറിയതായിരുന്നു. അന്നത്തെ കാലത്തേക്കു തിരിഞ്ഞുനോക്കുമ്പോള്‍ സ്വയം കൂടുതല്‍ സത്യസന്ധനാവേണ്ടിയിരുന്നു തോന്നുകയാണ്. ആരെങ്കിലുമായി തന്റെ വിഷമങ്ങളെക്കുറിച്ച് ആശയവിനിയം നടത്തേണ്ടിയിരുന്നു. ആ സമയത്ത് ഒറ്റപ്പെട്ടതു പോലെയാണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇങ്ങനെ പറയുന്നത് വളരെ ബാലിശമായ കാര്യമാണ്. കാരണം ആരുമായും സ്വന്തം കാര്യങ്ങള്‍ സംസാരിക്കുകയോ, സഹായം തേടുകയോ താന്‍ ചചെയ്തിട്ടില്ല.
ഇനിയും അതുപോലൊരെയും അവസ്ഥയുണ്ടായാല്‍ കോച്ച്, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും മുന്നോട്ടു പോവുകയും ചെയ്യും. അലട്ടിയിരുന്ന കാര്യങ്ങള്‍ അവരുമായി താന്‍ അന്നു സംസാരിക്കേണ്ടതായിരുന്നു. പക്ഷെ അതു ചെയ്തില്ലെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയേക്കും

ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയേക്കും

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ദേശീയ ടീമിലേക്കു മടങ്ങിയെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഡിവില്ലിയേഴ്‌സ്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കുകയാണെങ്കില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. അനുകൂലമായാണ് അവര്‍ പ്രതികരിച്ചത്.
14 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 114 ടെസ്റ്റുകളില്‍ നിന്നും 8765 റണ്‍സും 228 ഏകദിനങ്ങളില്‍ നിന്നും 9577 റണ്‍സും എബിഡി നേടിയിട്ടുണ്ട്.

Story first published: Thursday, July 2, 2020, 12:24 [IST]
Other articles published on Jul 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X