Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനെ ഇളക്കിമറിക്കാന്‍ എബിഡിയില്ല, പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് സൂപ്പര്‍ താരം പിന്‍മാറി

ABDയില്ലാതെ പാക്കിസ്ഥാൻ സൂപ്പർ ലീഗ് | #ABDevilliers | Oneindia Malayalam

കറാച്ചി: പാകിസ്താനെ ഇളക്കി മറിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) നിന്നും ഡിവില്ലിയേഴ്‌സ് പിന്‍മാറി. പുറംഭാഗത്തെ പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചത്. പിഎസ്എല്‍ ടീമായ ലാഹോര്‍ ക്വലാന്‍ഡേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഡിവില്ലിയേഴ്‌സ്. പിഎസ്എല്ലില്‍ യുഎഇയില്‍ നടക്കുന്ന ഏഴു മല്‍സരങ്ങളിലും ലാഹോറില്‍ നടക്കുന്ന രണ്ടു മല്‍സരങ്ങളിലും ഡിവില്ലിയേഴ്‌സ് കളിക്കുമെന്നാണ് നേരത്തേ ധാരണയായിരുന്നത്.

1

യുഎയില്‍ നടന്ന മല്‍സരങ്ങളില്‍ കളിച്ച ശേഷം അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങിയിരുന്നു. പാകിസ്താനില്‍ നടക്കാനിരിക്കുന്ന അടുത്ത മല്‍സരങ്ങള്‍ക്കായി തിരികെയെത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പരിക്ക് ഡിവില്ലിയേഴ്‌സിന് തിരിച്ചടിയാവുകയായിരുന്നു. രണ്ടാഴ്ചയെങ്കിലും താരത്തിനു വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ടൂര്‍ണമെന്റി്‌ലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും ഡിവില്ലിയേഴ്‌സ് പിന്‍മാറുന്നതായി അറിയിച്ചത്.

ക്രിക്കറ്റിനെ പാഷനായി കാണുന്ന പാക് ജനതയ്ക്കു മുന്നില്‍ കളിക്കാന്‍ കഴിയാത്തതില്‍ നിരാശനാണെന്ന് ഡിവില്ലിയേഴ്‌സ് അറിയിച്ചു. ഡോക്ടറെ കണ്ടിരുന്നു. അദ്ദേഹമാണ് രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചത്. നിര്‍ഭാഗ്യവശാല്‍ പാകിസ്താനിലെ മല്‍സരങ്ങള്‍ നഷ്ടമാവുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 5, 2019, 18:16 [IST]
Other articles published on Mar 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+