വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എബിഡി വരുമോ, ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍? ടി20 ലോകകപ്പ് കളിക്കണമെന്ന് ഡുപ്ലെസി

2017ലാണ് ഡിവില്ലിയേഴ്‌സ് അവാനമായി കളിച്ചത്

Faf DuPlessi Wants AB Devillers To Come Out Of Retirement | Oneindia Malayalam
abd

ജൊഹാനസ്‌ബെര്‍ഗ്: ക്രിക്കറ്റിലെ സൂപ്പര്‍മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പിന്‍വലിക്ക് മല്‍സരരംഗത്തേക്കു മടങ്ങി വന്നേക്കും. കരിയറില്‍ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് തികച്ചും അപ്രതീക്ഷിതമായി എബിഡി അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിട പറഞ്ഞത്. അദ്ദേഹത്തിന്റെ അഭാവം ദക്ഷിണാഫ്രിക്കക്കു വലിയ തിരിച്ചടിയായി മാറുകയും ചെയ്തിരുന്നു.

ഐപിഎല്‍ ലേലം: ടോപ്പ് ഡ്രോയില്‍ ആറു പേര്‍, ലിസ്റ്റ് പുറത്ത്.... ഇന്ത്യയുടെ 2 പേര്‍ മാത്രം!!ഐപിഎല്‍ ലേലം: ടോപ്പ് ഡ്രോയില്‍ ആറു പേര്‍, ലിസ്റ്റ് പുറത്ത്.... ഇന്ത്യയുടെ 2 പേര്‍ മാത്രം!!

ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ എബിഡി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ബോര്‍ഡ് ഇത് പരിഗണിക്കാന്‍ തയ്യാറായില്ല. ഇപ്പോഴിതാ എബിഡി മടങ്ങിവരണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയും ആവശ്യപ്പെട്ടിരിക്കുകയാണ്.

സൂചന നല്‍കിയത് ബൗച്ചര്‍

സൂചന നല്‍കിയത് ബൗച്ചര്‍

എബിഡിയെ വീണ്ടും ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ കണ്ടേക്കുമെന്ന സൂചന നല്‍കിയത് പുതിയ കോച്ചായി ദിവസങ്ങള്‍ക്കു മുമ്പ് ചുമതലയേറ്റ മാര്‍ക്ക് ബൗച്ചറായിരുന്നു. 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ എബിഡി ദക്ഷിണാഫ്രിക്ക്ക്കു വേണ്ടി കളിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബൗച്ചറുടെ ഈ അഭിപ്രായത്തോടു താനും യോജിക്കുന്നതായും എബിഡി മടങ്ങിവരണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ഡുപ്ലെസി പറഞ്ഞു.

രണ്ടോ, മൂന്നോ മാസങ്ങള്‍ക്ക് മുമ്പ്

രണ്ടോ, മൂന്നോ മാസങ്ങള്‍ക്ക് മുമ്പ്

എബിഡിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് രണ്ടോ, മൂന്നോ മാസങ്ങള്‍ക്കു മുമ്പു തന്നെ തങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നതായി ഡുപ്ലെസി വെളിപ്പെടുത്തി. ടി20 ലോകകപ്പ് ടീമിലേക്കു നേരിട്ട എബിഡിയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. അതിനു മുമ്പ് കുറച്ച് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ താരം കളിക്കേണ്ടതുണ്ട്.
ടി20 ലോകകപ്പിനു ഇനി അധികം സമയമില്ല. സീസണിലാവട്ടെ അതിനു മുമ്പ് ഏറെ ടി20 മല്‍സരങ്ങളും ദക്ഷിണാഫ്രിക്കയ്ക്കില്ല. അടുത്ത ടി20 പരമ്പരയ്ക്കു മുമ്പ് ഡിവില്ലിയേഴ്‌സിനെ ഉള്‍പ്പെടുത്തുന്ന കാര്യം കൂടുതല്‍ ഗൗരവമായി ആലോചിക്കുമെന്നും ഡുപ്ലെസ്സി വ്യക്തമാക്കി.

അവസാന മല്‍സരം 2017ല്‍

അവസാന മല്‍സരം 2017ല്‍

2017ലാണ് എബിഡി അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു ഇത്. ഈ പരമ്പരയ്ക്കു പിന്നാലെ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയായിരുന്നു. എങ്കിലും ഐപിഎല്ലുള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗില്‍ സജീവമായിരുന്നു എബിഡി.
ദക്ഷിണാഫ്രിക്കയില്‍ നടന്ന എംസാന്‍സി സൂപ്പര്‍ ലീഗിലും അദ്ദേഹം കളിച്ചിരുന്നു. മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ എബിഡി കാഴ്ചവച്ചത്. ഇനി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബിഗ് ബാഷ് ടി20 ലീഗിലാണ് സൂപ്പര്‍ താരം അടുത്തതായി കളിക്കുന്നത്.

Story first published: Tuesday, December 17, 2019, 12:43 [IST]
Other articles published on Dec 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X