Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാന ടി20യില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യന്‍ വനിതകള്‍ നാണംകെട്ടു; കുറഞ്ഞ സ്‌കോറില്‍ റെക്കോര്‍ഡ്

സൂറത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആറാമത്തേയും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നാണംകെട്ട തോല്‍വി. നിശ്ചിത 20 ഓവറില്‍ സൗത്ത് ആഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 70 റണ്‍സിന് എല്ലാവരും പുറത്തായി. വനിതാ ടി20യിലെ ഇന്ത്യയുടെ രണ്ടാമത്തെ കുറഞ്ഞ സ്‌കോര്‍ ആണ് സൂറത്തില്‍ കുറിച്ചത്. 105 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. തോറ്റെങ്കിലും 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. രണ്ട് മത്സരങ്ങള്‍ മഴമൂലം മുടങ്ങിയിരുന്നു.

ലിസെല്ലി ലീ(47 പന്തില്‍ 84), സനെ ലുസ്(56 പന്തില്‍ 62) എന്നിവരാണ് ദക്ഷിണാഫ്രക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 95 പന്തില്‍ 144 റണ്‍സ് അടിച്ചുകൂട്ടി. ഹര്‍മന്‍പ്രീത്, അരുദ്ധതി റെഡ്ഡി, പൂനം യാദവ് എന്നിവര്‍ ഇന്ത്യയ്ക്കുവേണ്ടി ഓരോ വിക്കറ്റ് വീഴ്ത്തി. പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നതിനാല്‍ ഇന്ത്യ റിസര്‍വ് കളിക്കാര്‍ക്കും അവസാന മത്സരത്തില്‍ ഇടംനല്‍കി.

indwvssaw

വമ്പന്‍ സ്‌കോര്‍ ലക്ഷ്യമാക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. സ്മൃതി മന്ദാന(5)യും ഹര്‍മന്‍പ്രീതും(1) രണ്ടക്കം കടക്കാതെ പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചിരുന്നു. വേദ കൃഷ്ണമൂര്‍ത്തി(26), അരുദ്ധതി റെഡ്ഡി(22) എന്നിവരാണ് വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി നാദിന്‍ ഡി ക്ലര്‍ക്ക് 3 വിക്കറ്റ് വീഴ്ത്തി.

Story first published: Saturday, October 5, 2019, 13:41 [IST]
Other articles published on Oct 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+