Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ടീം പിന്മാറി

ദുബായ്: പാക്കിസ്ഥാനില്‍ നടത്താനിരുന്ന ടി20 ക്രിക്കറ്റ് പരമ്പരയില്‍നിന്നും ദക്ഷിണാഫ്രിക്ക പിന്മാറി. കളിക്കാര്‍ക്ക് ജോലിഭാരമുണ്ടെന്ന കാരണത്താലാണ് ദക്ഷിണാഫ്രിക്കയുടെ പിന്മാറ്റം. പരമ്പരയെക്കുറിച്ച് ഭാവിയില്‍ ആലോചിക്കാമെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കുന്നത്. മാര്‍ച്ച് 12 മുതല്‍ 18വരെ മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ദക്ഷണാഫ്രിക്ക പാക്കിസ്ഥാനില്‍ നടത്താനിരുന്നത്.

ഇന്ത്യയിലേക്ക് അടുത്തമാസം സന്ദര്‍ശനം നടത്താനിരിക്കെ പാക്കിസ്ഥാനിലും കളിക്കുന്നത് ജോലി ഭാരമുണ്ടാക്കുമെന്നാണ് വിശദീകരണം. ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്ക. ഇതിനുശേഷം ഓസ്‌ട്രേലിയയുമായി 3 മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പര നടക്കും. പരമ്പരയ്ക്കുശേഷം ഇന്ത്യയിലേക്കും പ്രോട്ടിയാസ് സന്ദര്‍ശനം നടത്തും.

cricket

പാക്കിസ്ഥാനില്‍വെച്ച് ശ്രീലങ്കന്‍ ടീമിനുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തിലുശേഷം അന്താരാഷ്ട്ര ടീമുകള്‍ ആ രാജ്യം സന്ദര്‍ശിച്ചിരുന്നില്ല. 10 വര്‍ഷങ്ങള്‍ക്കുശേഷം ശ്രീലങ്കയാണ് പാക്കിസ്ഥാനില്‍ ആദ്യമെത്തിയ ടീം. ഇതിനുശേഷം ബംഗ്ലാദേശും പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തി. പാക്കിസ്ഥാന്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് ആവര്‍ത്തിക്കുമ്പോഴും പ്രധാന ടീമുകള്‍ അവിടെ സന്ദര്‍ശനം നടത്താന്‍ മടിക്കുകയാണ്.

Story first published: Friday, February 14, 2020, 16:40 [IST]
Other articles published on Feb 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+