Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സതാംപ്ടണില്‍ വില്ലനായി മഴ...വിന്‍ഡീസ് ദക്ഷിണാഫ്രിക്ക പോരാട്ടം ഉപേക്ഷിച്ചു

1
43658

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് ദക്ഷിണാഫ്രിക്ക പോരാട്ടം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്. ലോകകപ്പില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുന്ന രണ്ടാം മത്സരമാണിത്. അതേസമയം മത്സരത്തില്‍ വെറും 45 പന്തുകള്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കം ഇത്തവണയും പാളുകയായിരുന്നു. 6 റണ്‍സില്‍ ഹാഷിം അംലയെയും അഞ്ച് റണ്‍സില്‍ മാക്രത്തെയും ടീമിന് നഷ്ടമായി.

1

ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകളും ഷെല്‍ഡ്രന്‍ കോട്രെലാണ് വീഴ്ത്തിയത്. ക്വിന്റണ്‍ ഡികോക്ക് 17 റണ്‍സുമായും ഡുപ്ലെസി റണ്ണൊന്നുമെടുക്കാതെയും ക്രിസീല്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. 7.3 ഓവറില്‍ 29 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നേടുന്ന ആദ്യത്തെ പോയിന്റാണിത്. അതേസമയം ടീമിന് മുന്നോട്ടുള്ള എല്ലാ മത്സരവും ഇനി വെല്ലുവിളിയാണ്. ഇത് ജയിച്ചാലും സെമിയിലെത്താനുള്ള സാധ്യത വിരളമാണ്.

Jun 10, 2019, 8:55 pm IST

ലോകകപ്പ്: ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസ് മത്സരം ഉപേക്ഷിച്ചു. മഴയെ തുടര്‍ന്ന് 45 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ എറിയാന്‍ സാധിച്ചത്‌

Jun 10, 2019, 3:46 pm IST

സതാംപ്ടണില്‍ മഴ കളിമുടക്കി

Jun 10, 2019, 3:45 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. സ്‌കോര്‍ 7.3 ഓവറില്‍ 29

Jun 10, 2019, 2:38 pm IST

ലോകകപ്പ്: വെസ്റ്റിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Monday, June 10, 2019, 21:06 [IST]
Other articles published on Jun 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+