Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡര്‍ബന്‍ ടെസ്റ്റ്: ശ്രീലങ്കയ്ക്ക് മറുപടി നല്‍കി സൗത്ത് ആഫ്രിക്ക, മത്സരം വരുതിയില്‍

ഡര്‍ബന്‍: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക പിടിമുറുക്കി. ആദ്യ ഇന്നിങ്‌സില്‍ വലിയ സ്‌കോര്‍ കണ്ടെത്താനാകാതിരുന്ന ആതിഥേയര്‍ എതിരാളികളെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട നിലയിലാണ്. ശ്രീലങ്കയുടെ ആദ്യ ഇന്നിങ്‌സ് 191 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തിട്ടുണ്ട്.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ 235 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ആകെ 174 റണ്‍സിന്റെ ലീഡ് നേടാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് കഴിഞ്ഞു. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ 250 റണ്‍സിന് മുകളിലുള്ള ലക്ഷ്യം പിന്തുടരുക ദുഷ്‌കരമായിരിക്കുമെന്നതിനാല്‍ മൂന്നാം ദിനം ശ്രീലങ്കയ്ക്ക് നിര്‍ണായകമാകും.

Cricket

ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്കുവേണ്ടി കുശാല്‍ പെരേര(51) അര്‍ധശതകം നേടി. കരുണരത്‌നെ(30), ഫെര്‍ണാണ്ടോ(19), ധനഞ്ജയ ഡിസല്‍വ(23), ലസിത് എംബുല്‍ദേനിയ(24) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഡെയ്ല്‍ സ്‌റ്റെയിന്‍ ദക്ഷിണാഫ്രിക്കയ്ക്കായി 4 വിക്കറ്റുകള്‍ വീഴ്ത്തി. വെര്‍നോന്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ എന്നിവര്‍ 2 വിക്കറ്റ് വീതവും സ്വന്തമാക്കി.

Story first published: Friday, February 15, 2019, 17:12 [IST]
Other articles published on Feb 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+