Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗത്ത് ആഫ്രിക്കന്‍ പര്യടനം; ഫോമിലല്ലാത്ത രഹാനെയ്ക്ക് പിന്തുണയുമായി ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യ കടുത്ത വെല്ലുവിളി നേരിടുമെന്ന് കരുതുന്ന സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയ്ക്ക് ടീമിന്റെ നെടുന്തൂണാകാന്‍ കഴിയുമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ രഹാനെ കാര്യമായി സ്‌കോര്‍ ചെയ്യാതിരുന്ന സാഹചര്യത്തിലാണ് ഗാംഗുലി പിന്തുണയുമായെത്തിയത്.

ശ്രീലങ്കയ്‌ക്കെതിരെ അഞ്ച്് ഇന്നിങ്‌സുകളിലായി രഹാനെ 17 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ബാറ്റിങ്ങിന് ബുദ്ധമുട്ടിയ രഹാനെയ്‌ക്കെതിരെ ഏറെ വിമര്‍ശനം ഉയരുകയും ചെയ്തു. എന്നാല്‍, വിദേശ പിച്ചുകളില്‍ രഹാനെയുടെ ബാറ്റിങ് ഗുണം ചെയ്യുമെന്ന് ഗാംഗുലി വിലയിരുത്തുന്നു.

sourav

ഫോമില്ലായ്മ രഹാനെയെ ബാധിക്കാനിടയില്ല. നിലവാരമുള്ള ബാറ്റ്‌സ്മാന്‍ ആണ് രഹാനെ. വിരാട് കോലി, രഹാനെ, ചേതേശ്വര്‍ പൂജാര, മുരളി വിജയ് തുടങ്ങിയവര്‍ക്ക് സൗത്ത് ആഫ്രിക്കയില്‍ തിളങ്ങാന്‍ കഴിഞ്ഞേക്കും. മികച്ച ബാറ്റിങ് ടീമാണ് സൗത്താഫ്രിക്കയിലേക്ക് പോകുന്നതെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ പേസ് ആക്രമണത്തില്‍ ഗാംഗുലി സംശയം പ്രകടിപ്പിച്ചു. ഇന്ത്യയുടേത് മികച്ച ബൗളിങ് അറ്റാക്ക് ആണോ എന്നത് കണ്ടറിയാമെന്ന് മുന്‍താരം പറയുന്നു. ഉമേഷ് യാദവ് മികച്ച ബൗളറാണ്. ഭുവനേശ്വര്‍ കുമാര്‍ ഫോമിലുമാണ്. കളി പുരോഗമിക്കുമ്പോള്‍ ഇന്ത്യയുടെ നിലവാരം അറിയാമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 5നാണ് ഇന്ത്യയുടെ സൗത്ത് ആപ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്.

Story first published: Tuesday, December 19, 2017, 10:53 [IST]
Other articles published on Dec 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+