വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോല്‍വിയില്‍ മനംമടുത്തു, പകരക്കാരനെ ടോസിന് ഇറക്കാന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍

റാഞ്ചി: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം വന്‍ദുരന്തമായി മാറുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രശ്‌നങ്ങള്‍ സങ്കീര്‍ണം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പിടിച്ചുകെട്ടാന്‍ കഴിയാത്തതാണ് കഗീസോ റബാദ നയിക്കുന്ന ബൗളിങ് നിരയുടെ ആക്ഷേപം. കോലി – റബാദ ഏറ്റുമുട്ടല്‍ തീപ്പൊരി പാറിക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും കാര്യമായൊന്നും കണ്ടില്ല. ഇന്ത്യന്‍ മുന്‍നിരയെ വീഴ്ത്താനാവാതെ കിതയ്ക്കുന്ന പാവം പ്രോട്ടീസ് ബൗളര്‍മാരെ വിശാഖപട്ടത്തും പൂനെയിലും ആരാധകര്‍ കണ്ടു.

തോൽവിയുടെ കാരണമന്വേഷിച്ച് ദക്ഷിണാഫ്രിക്ക

ടീമിന്റെ ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റിലാകട്ടെ സ്ഥിതിഗതികള്‍ ഇതിലും മോശം. ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചീട്ടുകൊട്ടാരം കണക്കെയാണ് വീണുടയുന്നത്.

തുടരെ തോല്‍ക്കാനുള്ള കാരണമെന്താണ്? ദക്ഷിണാഫ്രിക്ക തലപുകഞ്ഞ് ആലോചിക്കുന്നുണ്ട്. ഒരുപക്ഷെ ടോസായിരിക്കും പ്രശ്‌നം. പൂനെയിലേതും കൂട്ടിയാല്‍ തുടര്‍ച്ചയായി ഒന്‍പതുതവണയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിന് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ടോസ് നഷ്ടപ്പെടുന്നത്.

ടോസിന്റെ ആനുകൂല്യം

ടോസിന്റെ ആനുകൂല്യം ദക്ഷിണാഫ്രിക്ക മുതലെടുത്തിട്ട് കാലമേറെയായി. അതുകൊണ്ട് റാഞ്ചിയില്‍ നാണയം ടോസ് ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍. ടീമില്‍ നിന്നും മറ്റൊരു താരമായിരിക്കും ടോസിനിറങ്ങുകയെന്ന് ഡുപ്ലെസിസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ടോസ് നിര്‍ണായക ഘടകമാണ്. കഴിഞ്ഞ രണ്ടുതവണയും ഇന്ത്യയ്ക്ക് ടോസിന്റെ ആനുകൂല്യം ലഭിച്ചെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ സൂചിപ്പിച്ചു.

ടോസ് നേടിയാൽ ബാറ്റിങ്

റാഞ്ചിയിലെ പിച്ച് വരണ്ടുണങ്ങിയതാണ്. സ്പിന്നര്‍മാരായിരിക്കും കളിയുടെ ഗതി നിര്‍ണയിക്കുകയെന്ന് ഡുപ്ലെസിസ് അഭിപ്രായപ്പെട്ടു. ഇതേസമയം പരമ്പരയിലെ സ്വന്തം പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ നിരാശനാണ്. ഇക്കാര്യം അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്തു. ടോസ് നേടിയാല്‍ ബാറ്റിങ് തിരഞ്ഞെടുക്കണം. സ്‌കോര്‍ബോര്‍ഡില്‍ വലിയ ടോട്ടല്‍ കുറിക്കണം, ഡുപ്ലെസിസ് വ്യക്തമാക്കി.

കുറച്ചുകാലം പുറത്തിരിക്കട്ടെ, ധോണിയെ കൂട്ടാതെ ടീം പ്രഖ്യാപിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി

അഭിമാനം കാക്കണം

പരമ്പരയില്‍ ഇതുവരെ രണ്ടു അര്‍ധ സെഞ്ചുറികളാണ് ഡുപ്ലെസിസ് രേഖപ്പെടുത്തിയത്. 64 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും. ഒക്ടോബര്‍ 19 -നാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം. വിശാഖപട്ടണത്തും പൂനെയിലും ജയിച്ചതോടെ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായതുകൊണ്ട് റാഞ്ചി ടെസ്റ്റിനും തുല്യപ്രാധാന്യമുണ്ട്.

പരമ്പരയിലെ ഓരോ മത്സരത്തിനും 40 പോയിന്റ് വീതമാണ് ലഭിക്കുന്നത്. റാഞ്ചിയില്‍ ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അക്കൗണ്ട് തുടങ്ങാനാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.

Story first published: Friday, October 18, 2019, 11:28 [IST]
Other articles published on Oct 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X