Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 പരമ്പര; അവസാന ഓവര്‍ ത്രില്ലറില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി സൗത്ത് ആഫ്രിക്ക

ഈസ്റ്റ് ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ത്രില്ലര്‍ ജയവുമായി സൗത്ത് ആഫ്രിക്ക. അവസാന ഓവറിലെ സമ്മര്‍ദ്ദത്തെ മറികടന്ന് ഒരു റണ്ണിനാണ് സൗത്ത് ആഫ്രിക്കയുടെ വിജയം. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് ആതിഥേയര്‍ മുന്നോട്ടുവെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ജേസണ്‍ റോയിയുടെയും ഇയോയിന്‍ മോര്‍ഗന്റേയും വെടിക്കെട്ട് തുണയായില്ല. അവസാന ഓവറില്‍ 5 വിക്കറ്റ് കൈയ്യിലിരിക്കെ ജയിക്കാന്‍ 7 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്.

എന്നാല്‍ ലുങ്കി എന്‍ഗിഡിയുടെ ഓവറില്‍ 5 റണ്‍സ് മാത്രമേ നേടാനായുള്ളു. നാലു വിക്കറ്റുകളാണ് ഈ അവസരത്തില്‍ വീണത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്കായി തെംബ ബവുമ(27 പന്തില്‍ 43), ഡി കോക്ക്(15 പന്തില്‍ 31), വാന്‍ഡെര്‍ ഡസ്സന്‍(26 പന്തില്‍ 31), ഡേവിഡ് മില്ലര്‍(16), ജെജെ സ്മട്ട്‌സ്(20), ആന്‍ഡിലെ ഫെലുക്വായോ(18) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തവര്‍. സൗത്ത് ആഫ്രിക്കയ്ക്കുവേണ്ടി ക്രിസ് ജോര്‍ദന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

southafrica

ആദില്‍ റഷീദും, മോയീന്‍ അലിയുമാണ് ആതിഥേയരുടെ റണ്ണൊഴുക്ക് നിയന്ത്രിച്ചത്. ഇരുവരും ഓരോ വിക്കറ്റ് സ്വന്തമാക്കി. ജയം ലക്ഷ്യമാക്കി ബാറ്റുവീശിയ ഇംഗ്ലണ്ടിനായി ജേസണ്‍ റോയ് (38 പന്തില്‍ 70), ജോസ് ബട്‌ലര്‍(15), ജോണി ബെയര്‍സ്‌റ്റോ(23), ഇയോയിന്‍ മോര്‍ഗന്‍(34 പന്തില്‍ 52) എന്നിവര്‍ മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ അവസാന വിക്കറ്റുകള്‍ തകര്‍ന്നതോടെ ഇംഗ്ലണ്ട് തോല്‍വി ചോദിച്ചുവാങ്ങി. എന്‍ഗിഡി 3 വിക്കറ്റും ഫെലുക്വായോ, ഹെന്റിക്‌സ് എന്നിവര്‍ 2 വീതം വിക്കറ്റും സ്വന്തമാക്കി.

Story first published: Thursday, February 13, 2020, 10:22 [IST]
Other articles published on Feb 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+