Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കൂട്ടം കരുതിയിരുന്നോ... ഇത് മുന്നറിയിപ്പ്, സിംബാബ്‌വെയെ തീര്‍ത്തത് രണ്ടു ദിവസം കൊണ്ട്!!

പോര്‍ട്ട് എലിസബത്ത്: പുതുവര്‍ഷത്തില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ടീം ഇന്ത്യക്കു മുന്നറിയിപ്പ്. സിംബാബ്‌വെയെ നാണംകെടുത്തിയാണ് പര്യടനം എത്രത്തോളം കടുപ്പമായിരിക്കുമെന്ന് ദക്ഷിണാഫ്രിക്ക കോലിക്കും സംഘത്തിനു മുന്നറിയിപ്പ് നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ സിംബാബ്‌വെയെ ആദ്യ ടെസ്റ്റില്‍ കെട്ടുകെട്ടിക്കാന്‍ രണ്ടു ദിവസമാണ് ആതിഥേയര്‍ക്കു വേണ്ടിവന്നത്. വെറും 907 പന്തുകള്‍ മാത്രമാണ് ടെസ്റ്റിലുണ്ടായിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ടെസ്റ്റിലെ ഏറ്റവും ദൈര്‍ഖ്യം കുറഞ്ഞ മൂന്നാമത്തെ മല്‍സരം കൂടിയാണിത്.

1

പരമ്പരയിലെ ഏക ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സിന്റെയും 120 റണ്‍സിന്റെയും വമ്പന്‍ വിജയമാണ് ദക്ഷിണാഫ്രിക്ക ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒമ്പതു വിക്കറ്റിന് 309 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാമിന്റെ (125) സെഞ്ച്വറിയാണ് ആതിഥേയരെ മികച്ച സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് 53 റണ്‍സെടുത്ത് പുറത്തായി.

2

മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തില്‍ സിംബാബ്‌വെ കടപുഴക്കി. കേവലം 68 റണ്‍സാണ് ഒന്നാമിന്നിങ്‌സില്‍ അവര്‍ക്കു നേടാനായത്. രണ്ടക്ക സ്‌കോര്‍ പിന്നിട്ടത് രണ്ടു പേര്‍ മാത്രം. അഞ്ചു വിക്കറ്റെടുത്ത മോര്‍നെ മോര്‍ക്കലാണ് സന്ദര്‍ശകരെ നാണംകെടുത്തിയത്. ഫോളോ ഓണിനെ തുടര്‍ന്ന് വീണ്ടും ബാറ്റിങിന് അയക്കപ്പെട്ട സിംബാബ്‌വെയ്ക്ക് രണ്ടാമിന്നിങ്‌സിലും ചെറുത്തുനില്‍ക്കാനായില്ല. 120 റണ്‍സില്‍ അവരുടെ പോരാട്ടം അവസാനിച്ചു. ഇത്തവണ ഇന്ത്യന്‍ വംശജനായ കേശവ് മഹാരാജാണ് സിംബാബ്‌വെയെ തകര്‍ത്തത്.

Story first published: Thursday, December 28, 2017, 11:36 [IST]
Other articles published on Dec 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+