വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് കളിക്കാന്‍ ടീമായി: സര്‍ ജഡേജ ടീമില്‍, ഹര്‍ഭജന്‍ സിംഗ് ഔട്ട്!

By Muralidharan

മുംബൈ: 4 മാസത്തെ ഇടവേളയ്്ക്ക് ശേഷം രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കാണ് ജഡേജ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്. രഞ്ജി ട്രോഫി ക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് ജഡേജയ്ക്ക് തുണയായത്. നേരത്തെ ശ്രീലങ്കന്‍ ടൂറിനുള്ള ഇന്ത്യന്‍ ടീമില്‍ ജഡേജയ്ക്ക് ഇടം കിട്ടിയിരുന്നില്ല.

ജഡേജ ടീമിലെത്തിയപ്പോള്‍, വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ് ടീമിന് പുറത്തായത്. ശ്രീലങ്കയിലും തുടര്‍ന്ന് നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ശരാശരി പ്രകടനം മാത്രമേ ഹര്‍ഭജന് പുറത്തെടുക്കാനായുള്ളൂ. നാല് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഇതില്‍ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

JADEGA

വിരാട് കോലിയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായിട്ടാണ് വിരാട് കോലി ഇന്ത്യയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍ഭജന് പിന്നാലെ, ശ്രീലങ്കയില്‍ ടെസ്്റ്റ് പരമ്പര ജയിച്ച ടീമില്‍ നിന്നും കരുണ്‍ നായര്‍, നമന്‍ ഓജ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. ശിഖര്‍ ധവാന്‍, മുരളി വിജയ്, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ചതിന് ശേഷം നാട്ടില്‍ ആദ്യമായി കളിക്കുന്ന ടെസ്റ്റ് മത്സരം എന്ന പ്രത്യേകത കൂടി ഒന്നാം ടെസ്റ്റിനുണ്ട്. 2013 നവംബര്‍ 16ന് ശേഷം ഇന്ത്യ നാട്ടില്‍ ടെസ്റ്റ് കളിച്ചിട്ടില്ല. ഈ രഞ്ജി സീസണില്‍ രണ്ട് കളികളില്‍ നിന്നായി 24 വിക്കറ്റുകളാണ് ജഡേജ വീഴ്്ത്തിയത്. നാല് തവണ പന്തെടുത്തതില്‍ നാലിലും അഞ്ച് വിക്കറ്റ് വീഴ്ത്തി.

Story first published: Monday, October 19, 2015, 17:29 [IST]
Other articles published on Oct 19, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X