വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എനിക്കും ഭാര്യയ്ക്കുമെതിരേ വധഭീഷണി ഉണ്ടായി', 2011 ലോകകപ്പിലെ സംഭവത്തെക്കുറിച്ച് ഫഫ് ഡുപ്ലെസിസ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ എടുത്തുപറയാന്‍ കഴിയുന്ന ഇതിഹാസ താരങ്ങള്‍ നിരവധിയാണ്. പ്രതിഭാശാലികളുടെ വലിയ നിരയുമായി ഇറങ്ങിയിട്ടും ലോകകപ്പ് കിരീടമെന്നത് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് മോഹമായിത്തന്നെ അവശേഷിക്കുകയാണ്. 2011ല്‍ ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് 49 റണ്‍സിന് തോറ്റാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. 222 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 40 പന്ത് ബാക്കി നിര്‍ത്തി 172 റണ്‍സിന് പുറത്തായി. മത്സരത്തില്‍ 43 പന്തില്‍ 36 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്.

ഇപ്പോഴിതാ 2011 ലോകകപ്പിലെ പുറത്താകലിന് പിന്നാലെ തനിക്കും ഭാര്യക്കും നേരെ വധഭീഷണി ഉണ്ടായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഫഫ് ഡുപ്ലെസിസ്. 'ന്യൂസീലന്‍ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ തോല്‍വിക്ക് ശേഷം എനിക്കും ഭാര്യക്കും നേരെ വധഭീഷണി ഉണ്ടായി.സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു ഭീഷണി. ഇത്തരം സംഭവങ്ങള്‍ ആളുകളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും കൂടുതല്‍ ജാഗ്രതയോടെ ഇരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. എല്ലാ താരങ്ങളും ഇത്തരം ഒരു അനുഭവത്തിലൂടെ കടന്ന് പോയിട്ടുണ്ടാകുമെന്നാണ് തോന്നുന്നത്'-ഡുപ്ലെസിസ് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

fafduplessis

പല ക്രിക്കറ്റ് താരങ്ങള്‍ക്കും കരിയറില്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ വീടിന് നേരെ ഒരു തവണ ആരാധക പ്രതിഷേധം ഉണ്ടായിട്ടുണ്ട്. പല പ്രമുഖ താരങ്ങള്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ആരാധകര്‍ മത്സരത്തെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണാതെ വൈകാരികമായി കാണുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്.

ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമായ ഡുപ്ലെസിസ് 2021 സീസണിലും ഗംഭീര ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പ് നടന്നാല്‍ ദക്ഷിണാഫ്രിക്ക പ്രതീക്ഷയോടെ കാണുന്ന താരങ്ങളിലൊരാളാണ് ഡുപ്ലെസിസ്.

ദക്ഷിണാഫ്രിക്കയ്ക്കായി 69 ടെസ്റ്റില്‍ നിന്ന് 4163 റണ്‍സും 143 ഏകദിനത്തില്‍ നിന്ന് 5507 റണ്‍സും 50 ടി20യില്‍ നിന്ന് 1528 റണ്‍സും ഡുപ്ലെസിസിന്റെ പേരിലുണ്ട്. 91 ഐപിഎല്ലില്‍ നിന്നായി 2622 റണ്‍സും 36കാരനായ ഡുപ്ലെസിസിന്റെ അക്കൗണ്ടിലുണ്ട്. വരുന്ന സീസണിലും സിഎസ്‌കെ നിലനിര്‍ത്താന്‍ സാധ്യതയുള്ള സീനിയര്‍ താരമാണ് ഡുപ്ലെസിസ്.

Story first published: Tuesday, May 18, 2021, 12:53 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X