Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെയ്ല്‍ സ്റ്റെയ്ന്‍ 400 വിക്കറ്റ് ക്ലബ്ബ്, ഹര്‍ഷ ഭോഗ്ലെ പറഞ്ഞത് കണ്ടോ?

കൃത്യമായി കാര്യങ്ങള്‍ പറയുന്ന കമന്റേറ്ററാണ് ഹര്‍ഷ ഭോഗ്ലെ. രവി ശാസ്ത്രിയുടെ ആവേശവും സിദ്ദുവിന്റെ വാചാടോപവുമൊന്നും ഭോഗ്ലെയില്‍ കാണാന്‍ പറ്റില്ല. ദ്രാവിഡിനെയും ലക്ഷ്മണിനെയും പോലെ മിതഭാഷിയാണ് ഭോഗ്ലെ. കിറുകൃത്യമായ നിരീക്ഷണവും. അതുകൊണ്ട് തന്നെയാണ് കളിക്കാരനല്ലാതിരുന്നിട്ടും ഹര്‍ഷ ഭോഗ്ലെ ക്രിക്കറ്റ് കമന്റേറ്റര്‍ കം കോളമിസ്റ്റിന് ഇത്രയധികം ആരാധകരുള്ളതും.

തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ക്ക് 400 വിക്കറ്റ് - ഇതായിരുന്നു ഡെയ്ല്‍ സ്റ്റെയ്ന്‍ എന്ന ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ 400 വിക്കറ്റ് തികച്ചപ്പോള്‍ ഭോഗ്ലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റ്. ഒപ്പം സ്റ്റെയിനിന്റെ ഒരു വെടിച്ചില്ല് ചിത്രവും. അഞ്ച് മണിക്കൂറിനുള്ളില്‍ ചിത്രം ലൈക് ചെയ്തവരുടെ എണ്ണം മാത്രം അയ്യായിരത്തിനടുത്ത് വരും. കമന്റും ഷെയറും ചെയ്തവര്‍ വേറെ.

dalesteyn

മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സ്റ്റെയ്ന്‍ 400 വിക്കറ്റ് തികച്ചത്. എണ്‍പത് ടെസ്റ്റുകളില്‍ നിന്നാണ് ഈ നേട്ടം. ഓരോ ടെസ്റ്റിലും ശരാശരി അഞ്ചുവിക്കറ്റുകള്‍. 44 പന്തില്‍ ഒരു വിക്കറ്റ്. ഇതാണ് സ്റ്റെയ്‌നിന്റെ കണക്ക്. വേഗതയും സ്വിംഗും മാത്രമല്ല കണിശതയും ഈ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളറുടെ പ്രത്യേകതയാണ്.

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം ടോസ് നേടി ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ആറ് വിക്കറ്റിന് 234 റണ്‍സ് എന്ന നിലയിലാണ്. 65 റണ്‍സെടുത്ത മുഷ്ഫിക്കര്‍ റഹീമാണ് ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡുമിനി 3 ഉം സ്‌റ്റെയ്ന്‍ 2 ഉം വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.

Story first published: Thursday, July 30, 2015, 16:24 [IST]
Other articles published on Jul 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+