അടിക്ക് തിരിച്ചടി ദക്ഷിണാഫ്രിക്കയെ സ്പിന്നര്‍മാര്‍ 184 ന് ചുരുട്ടിക്കെട്ടി, 17 റണ്‍സ് ലീഡ്!
മൊഹാലി: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക വെറും 184 റണ്‍സിന് ഓളൗട്ടായി. ഇന്ത്യയെ 201 റണ്‍സിന് പുറത്താക്കിയ സന്ദര്‍ശകര്‍ക്ക് അതേ നാണയത്തിലുള്ള തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ഇന്ത്യയുടെ സ്പിന്‍ ത്രയം ഒരേ ഫോമില്‍ പന്ത് കറക്കിയപ്പോള്‍ ദക്ഷിണാഫ്രിക്ക വഴങ്ങിയത് 17 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്.
അഞ്ച് വിക്കറ്റോടെ ആര്‍ അശ്വിനാണ് ഇന്ത്യയുടെ ഹീറോ ആയത്. എ ബി ഡിവില്ലിയേഴ്‌സ്, ഹാഷിം ആംല എന്നിവര്‍ക്ക് മാത്രമേ രണ്ടാം ദിനം പിടിച്ചുനില്‍ക്കാന്‍ പറ്റിയുള്ളൂ. അപകടകരമായി തിരിഞ്ഞുതുടങ്ങിയ മൊഹാലി പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരെ ഇറക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഗുണം ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ 250ന് മേല്‍ ലീഡെടുത്താല്‍ കളി ഇന്ത്യയുടെ വരുതിയില്‍ ആകും.

അശ്വിന്‍ സൂപ്പര്‍ സ്റ്റാര്‍
24 ഓവര്‍, 5 മെയ്ഡന്‍, 51 റണ്‍സ്, 5 വിക്കറ്റ്. പരിക്കില്‍ നിന്നും തിരിച്ചെത്തിയ അശ്വിന്‍ എന്തുകൊണ്ട് താനൊരു ലോകോത്തര സ്പിന്നറാണ് എന്ന് വീണ്ടും തെളിയിച്ചു. ഒന്നാമത്തെ വിക്കറ്റായ എല്‍ഗര്‍ മുതല്‍ പതിനൊന്നാമനായ താഹിര്‍ വരെ പെടുന്നു അശ്വിന്റെ ഇരകളില്‍.

ജഡേജ പിന്തുണച്ചു
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ടീമിലെത്തിയ സര്‍ ജഡേജയും മോശമാക്കിയില്ല. 18 ഓവറില്‍ 55 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ്.

എ ബി ഡിയെ വീഴ്ത്തി മിശ്ര
ആദ്യം ഒരുപാട് ലൂസ് ബോളുകള്‍ എറിഞ്ഞെങ്കിലും എ ബി ഡിവില്ലിയേഴ്‌സിനെ ക്ലീന്‍ ബൗള്‍ ചെയ്ത് അമിത് മിശ്ര ഇന്ത്യയെ കളിയിലേക്ക് കൊണ്ടുവന്നു. ഹാര്‍മറിന്റെ വിക്കറ്റും മിശ്രയ്ക്കാണ്.

എ ബി ഡിക്ക് ഫിഫ്റ്റി
63 റണ്‍സോടെ എ ബി ഡിവില്ലിയേഴ്‌സ് മാത്രമാണ് സന്ദര്‍ശക നിരയില്‍ അര്‍ധസെഞ്ചുറി കടന്നത്. മിശ്രയുടെ പന്തില്‍ എ ബി ഡി പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം തീര്‍ന്നു.

ആംല ശ്രമിച്ചു
രാവിലെ മനോഹരമായ ഷോട്ടുകളോടെ ഹാഷിം അംല ഗംഭീരമാക്കിയെങ്കിലും അശ്വിന്‍ എത്തിയതോടെ വീണു. ആംല 43 റണ്‍സെടുത്തപ്പോള്‍ എല്‍ഗര്‍ 37 റണ്‍സടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications