Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ കളി ജയിക്കണം, പറ്റുമെങ്കില്‍ ജയിച്ചോ, ദക്ഷിണാഫ്രിക്കയുടെ പോരാട്ടം കിവീസിനെതിരെ

ദക്ഷിണാഫ്രിക്കയുടെ പോരാട്ടം കിവീസിനെതിരെ

ലണ്ടന്‍: ലോകകപ്പിലെ കരുത്തുറ്റ ശക്തികളുടെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക നാളെ ന്യൂസിലന്റിനെ നേരിടും. തോല്‍വിയറിയാത്ത ടീമും തോല്‍വികള്‍ മാത്രം ഏറ്റുവാങ്ങിയ ടീമും തമ്മിലുള്ള പോരാട്ടമാണിത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല ന്യൂസിലന്റ്. അതുകൊണ്ട് തന്നെ മത്സരത്തില്‍ അവര്‍ക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ സെമിസാധ്യത നിലനില്‍ക്കുന്നുള്ളൂ.

അതുകൊണ്ട് മത്സരത്തില്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. ന്യൂസിലന്റ് ടൂര്‍ണമെന്റില്‍ നേരിടുന്ന ഏറ്റവും ശക്തമായ ടീമാണ് ദക്ഷിണാഫ്രിക്ക. മുന്നേറ്റ നിരയുടെ ഫോമാണ് ന്യൂസിലന്റിന് പ്രതീക്ഷ നല്‍കുന്നത്. അതേസമയം അഫ്ഗാനിസ്ഥാനെതിരായ വിജയത്തോടെ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ മുന്നോട്ട് കുതിക്കാനുള്ള ഒരുക്കത്തിലാണ്. പരിക്കേറ്റ എന്‍ഗിഡി തിരിച്ചെത്തിയത് ദക്ഷിണാഫ്രിക്കയെ ശക്തരാക്കും.

കരുത്തര്‍ കിവീസ്

കരുത്തര്‍ കിവീസ്

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമാണ് ന്യൂസിലന്റിനുള്ളത്. മികച്ച താരങ്ങള്‍ക്ക് പുറമേ ഓള്‍റൗണ്ടര്‍മാരും ഇഷ്ടംപോലെ. മുന്‍തൂക്കം എളുപ്പത്തില്‍ കിവീസിന് ലഭിക്കും. സന്നാഹ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു ന്യൂസിലന്റ്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളെയാണ് ന്യൂസിലന്റ് പരാജയപ്പെടുത്തിയത്. ഇന്ത്യക്കെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കണം

ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കണം

ദക്ഷിണാഫ്രിക്കയ്ക്ക് ടൂര്‍ണമെന്റില്‍ സാധ്യത നിലനില്‍ക്കണമെങ്കില്‍ ന്യൂസിലന്റിനെതിരെ വിജയം അനിവാര്യമാണ്. തോറ്റാല്‍ ടൂര്‍ണമെന്റില്‍ സെമിയിലെത്തുമെന്ന പ്രതീക്ഷ അവസാനിപ്പിക്കാം. വമ്പന്‍ ടീമുകള്‍ക്കെതിരെ ജയം നേടാന്‍ കരുത്തില്ലാത്തവരെന്ന പേരും അവരെ തേടിയെത്തും. ടീമിനോട് പൊരുതി നോക്കാനാണ് ക്യാപ്റ്റന്‍ ഡുപ്ലെസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട്, ഇന്ത്യ, ബംഗ്ലാദേശ് ടീമുകളോടാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ബംഗ്ലാദേശിനോടേറ്റ തോല്‍വി വലിയ തിരിച്ചടിയായി.

പ്രമുഖ താരങ്ങള്‍

പ്രമുഖ താരങ്ങള്‍

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്റണ്‍ ഡികോക്കും ഹാഷിം അംലയുമാണ് പ്രമുഖ താരങ്ങള്‍. കിവീസ് നിരയില്‍ ഇത് റോസ് ടെയ്‌ലറും കെയ്ന്‍ വില്യംസണുമാണ്. ഡികോക്കും അംലയും അഫ്ഗാനെതിരെ മികച്ച പ്രകടനമാണ് നടത്തിയത്. അത് തുടര്‍ന്നാല്‍ മത്സരം കഠിനമാകും. ടെയ്‌ലറും വില്യംസണും മികച്ച ഫിനിഷര്‍മാരാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയതും ഇവരാണ്. കോളിന്‍ മണ്‍റോ, മാര്‍ട്ടിന്‍ ഗുപ്ടില്‍ എന്നിവരില്‍ നിന്നും തകര്‍പ്പനൊരു ഇന്നിംഗ്‌സ് കിവീസ് പ്രതീക്ഷിക്കുന്നുണ്ട്.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ന്യൂസിലന്റിനാണ് മുന്‍തൂക്കം. 7 തവണ ഏറ്റുമുട്ടിയപ്പോള്‍ 5 തവണയും ജയം കിവീസിനായിരുന്നു. രണ്ട് തവണയാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇരുടീമുകള്‍ക്കും സ്പിന്‍ വലിയ ദൗര്‍ബല്യമാണ്. മിച്ചല്‍ സാന്റ്‌നര്‍ക്ക് പകരം ഇഷ് സോദിയെ കിവീസ് കളിപ്പിക്കാനാണ് സാധ്യത. ഓള്‍റൗണ്ടര്‍മാരായ ജിമ്മി നീഷാമിന്റെയും കോളിന്‍ ഗ്രാന്‍ഡോമിന്റെയും സേവനവും കിവീസിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടുക എന്നതാണ് ദക്ഷിണാഫ്രിക്കയുടെ അജണ്ട. റബാദയുടെ ഫോമും ഇതില്‍ നിര്‍ണായകമാണ്.

{headtohead_cricket_4_6}

Story first published: Tuesday, June 18, 2019, 21:17 [IST]
Other articles published on Jun 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+