സെമിയില്‍ ഇന്ത്യയെ സഹായിച്ച് ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും നെഞ്ചിടിപ്പ്
ലീഡ്‌സ്: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യയെ സഹായിച്ച് ദക്ഷിണാഫ്രിക്ക. അവസാന ലീഗ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അപ്രതീക്ഷിത വിജയം നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഒന്നാം സ്ഥാനക്കാരാക്കി. ഇതോടെ സെമിയില്‍ ന്യൂസിലന്‍ഡ് ആയിരിക്കും ഇന്ത്യയുടെ എതിരാളി. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് മറ്റൊരു സെമി ഫൈനല്‍ മത്സരം.
സെമിയിലെത്തിയവരില്‍ ദുര്‍ബലരാണ് ന്യൂസിലന്‍ഡ്. ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ ആകുമായിരുന്നു മത്സരം. ഇത് ഇന്ത്യയ്ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും. ലീഗ് മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഏക ടീം കൂടിയാണ് ഇംഗ്ലണ്ട്. ന്യൂസിലന്‍ഡുമായുള്ള മത്സരം കടുത്തതാകുമെങ്കിലും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ജയിച്ചുകയറാവുന്ന ടീമാണ് ന്യൂസിലന്‍ഡ്.

ദക്ഷിണാഫ്രിക്കയുടെ സഹായം
ഇന്ത്യ, ഇംഗ്ലണ്ട് സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ എതിരാളികളായി ലഭിക്കുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍, ടൂര്‍ണമെന്റിലുടനീളം മോശം പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്ക അവസാന മത്സരത്തില്‍ തകര്‍ത്തടിച്ചതോടെ സെമിഫൈനല്‍ ലൈനപ്പിലും മാറ്റം വന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ തോല്‍വി അപ്രതീക്ഷിതമായിരുന്നു.

ഇന്ത്യ ഒന്നാം സ്ഥാനത്ത്
ലോകകപ്പിലെ ലീഗ് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 15 പോയന്റുമായി ഇന്ത്യ ഒന്നാമതെത്തി. 14 പോയന്റുമായി ഓസ്‌ട്രേലിയ രണ്ടാമതും 12 പോയന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും 11 പോയന്റുമായി ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തുമാണ്. ജൂലൈ 9ന് നടക്കുന്ന ആദ്യ സെമിയില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ജൂലൈ 11നാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയ സെമി ഫൈനല്‍.

സെമി എളുപ്പമാക്കാന്‍ ഇന്ത്യ
ലോകകപ്പിലെ അവസാന മുന്ന് മത്സരങ്ങളും തോറ്റ ടീമാണ് ന്യൂസിലന്‍ഡ്. പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ മത്സരം കിവീസ് തോറ്റു. ഇന്ത്യയ്‌ക്കെതിരായ മത്സരം മഴമൂലം നടക്കാതിരുന്നതോടെ ഇരു ടീമുകളും പോയന്റ് പങ്കുവെക്കുകയായിരുന്നു. നെറ്റ് റണ്‍ നിരക്കിലെ മേല്‍ക്കൈ ആണ് പോയന്റ് നിലയില്‍ തുല്യമായിട്ടും ന്യൂസിലന്‍ഡിന് പാക്കിസ്ഥാനെ മറികടന്ന് സെമിയിലെത്താനായത്. സെമിയില്‍ ന്യൂസിലന്‍ഡിനെ കിട്ടിയതോടെ ലോകകപ്പ് ഫൈനല്‍ സാധ്യത ഇന്ത്യ വര്‍ധിപ്പിച്ചിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications