ബിസിസിഐയുടെ ഏഴുകോടിയുടെ കരാര്‍ കിട്ടിയതെങ്ങനെ?; വെളിപ്പെടുത്തി ധവാന്‍
ദില്ലി: ബിസിസിഐയുടെ എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെട്ട് ഏഴു കോടി രൂപയുടെ കരാര്‍ നേടിയതെങ്ങിനെയെന്ന് തുറന്നു പറഞ്ഞ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ശിഖര്‍ ധവാനും രോഹിത് ശര്‍മയ്ക്കും എങ്ങിനെ കരാര്‍ കിട്ടിയെന്ന് നേരത്തെ പലരും വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തില്‍കൂടിയാണ് താരം ഇക്കാര്യം വിശദീകരിച്ചത്.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്ത്യയുടെ പര്യടനമാണ് തനിക്ക് എ പ്ലസ് ഗ്രേഡ് കിട്ടാന്‍ ഇടയാക്കിയതെന്ന് ധവാന്‍ പറഞ്ഞു. ഉയര്‍ന്ന ഗ്രേഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. സൗത്ത് ആഫ്രിക്കയില്‍ മികച്ച പ്രകടനം നടത്തുകയെന്നത് തന്റെ സ്വപ്‌നമായിരുന്നു. അത് സാധിക്കുകയുംചെയ്തു. ടീമില്‍ സ്ഥിരതയോടെ നിലനില്‍ക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ധവാന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യയ്ക്ക് മുന്നേറാന്‍ കഴിയുമെന്നും ഇടങ്കയ്യന്‍ ബാറ്റ്മാന്‍ പറയുന്നു. ഇംഗ്ലണ്ടിലെ സമാന സാഹചര്യമുള്ള പിച്ചുകളില്‍ കഴിവ് തെളിയിച്ചവരാണ് നമ്മള്‍. ഇന്നവരെ ഇംഗ്ലണ്ടില്‍ പരമ്പര ലഭിച്ചില്ലെന്നത് പോരായ്മയായി കാണുന്നില്ലെന്നും മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിയുമെന്നും ധവാന്‍ പറഞ്ഞു.
ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സിന്റെ പ്രധാന ബാറ്റ്‌സ്മാന്‍ ആണ് ധവാന്‍. പുതിയ സീസണില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് ധവാന്‍ പറഞ്ഞു. മികച്ച കളിക്കാര്‍ ടീമിലെത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ ഇപ്പോഴത്തെ പ്രകടനമികവ് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നും പങ്കുവെച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications