Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനെതിരെ ദക്ഷിണാഫ്രിക്ക തിരിച്ചുവരും.... ലോകകപ്പ് ട്രാക്ക് റെക്കോര്‍ഡ് ഞെട്ടിക്കും

ലണ്ടന്‍: ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്ന് മത്സരം പരാജയപ്പെട്ട് ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. അടുത്ത മത്സരം പാകിസ്താനെതിരെയാണ് ടീം കളിക്കുന്നത്. ദക്ഷിണാഫ്രിക്ക ഏറ്റവും മോശം ഫോമിലും, എന്നാല്‍ പാകിസ്താന്‍ ഫോം കണ്ടെത്തിയ അവസ്ഥയിലുമാണ് ഉള്ളത്. അതുകൊണ്ട് തന്നെ വിമര്‍ശകര്‍ പാകിസ്താനാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയെ എഴുതി തള്ളാനാവില്ലെന്ന് ചരിത്രം ഓര്‍മിപ്പിക്കുന്നു. ലോര്‍ഡ്‌സില്‍ ജൂണ്‍ 23നാണ് ഇരുവരും തമ്മിലുള്ള പോരാട്ടം.

1

പാകിസ്താനെതിരെ എന്നും മികച്ച പോരട്ടം നടത്തിയ ചരിത്രമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ളത്. അടുത്തിടെ പാകിസ്താനെതിരെ നടന്ന ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്ക നേടിയിരുന്നു. 78 മത്സരങ്ങള്‍ ഇരുടീമുകളും തമ്മില്‍ ഇതുവരെ കളിച്ചിട്ടുണ്ട്. അതില്‍ 50 എണ്ണത്തില്‍ വിജയിച്ചത് ദക്ഷിണാഫ്രിക്കയാണ്. പാകിസ്താന്‍ 27 എണ്ണത്തിലാണ് വിജയിച്ചത്. ലോകകപ്പില്‍ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണ വിജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമായിരുന്നു വിജയം. 1992 മുതല്‍ പാകിസ്താനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ ആധിപത്യമുണ്ട്.

2015ലെ ലോകകപ്പിലാണ് പാകിസ്താന്‍ ആദ്യമായി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുന്നത്. മത്സരത്തില്‍ 29 റണ്‍സിനാണ് പാകിസ്താന്‍ വിജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ മിസ്ബ ഉള്‍ ഹഖിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ 222 റണ്‍സാണെടുത്തത്. ഡെയില്‍ സ്റ്റെയിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് പാകിസ്താനെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കിയത്. എന്നാല്‍ അതേ നാണയത്തിലാണ് പാകിസ്താന്‍ തിരിച്ചടിച്ചത്. ഡിവില്യേഴ്‌സ് 77 റണ്‍സുമായി പൊരുതിയെങ്കിലും ദക്ഷിണാഫ്രിക്ക 202 റണ്‍സിന് പുറത്തായി. മഴമൂലം വിജയലക്ഷ്യം 232 റണ്‍സായി പുനര്‍നിശ്ചയിക്കുകയും ചെയ്തിരുന്നു.

അതേസമയം ഏത് മോശം സമയത്തും പാകിസ്താനെതിരെ മികച്ച പ്രകടനം നടത്തിയ ചരിത്രം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. പാക് ടീം എങ്ങനെ കളിക്കുമെന്ന് വ്യക്തമായി ദക്ഷിണാഫ്രിക്കന്‍ ടീമിന് അറിയാം. അതുകൊണ്ട് തന്നെ നിര്‍ണായക മത്സരത്തില്‍ അവര്‍ പാകിസ്താനെ പരാജയപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ഇന്ന് ഡെയില്‍ സ്റ്റെയിന്‍ ഇല്ല എന്ന പ്രതിസന്ധി മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ളത്. ബാക്കിയെല്ലാ ചരിത്രവും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാണ്.

{headtohead_cricket_6_5}

Story first published: Friday, June 7, 2019, 22:19 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+