For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിടിമുറുക്കി ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് തോല്‍വിയിലേക്ക്

പോര്‍ട്ട് എലിസബത്ത്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് തോല്‍വിയിലേക്ക്. 290 റണ്‍സ് ഫോളോ ഓണ്‍ ചെയ്തിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 188 റണ്‍സ് കൂടി വേണം. വെര്‍ണോന്‍ ഫിലാണ്ടറും (13), കേശവ് മഹാരാജു(5)മാണ് ക്രീസില്‍. നാല് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 499 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 209 റണ്‍സില്‍ അവസാനിച്ചു. 290 റണ്‍സ് ലീഡ് നേടിയതോടെ ആതിഥേയരെ ഫോളോ ഓണിന് ക്ഷണിക്കാന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തരത്തില്‍ ഇംഗ്ലീഷ് ബൗളര്‍ പന്തെറിഞ്ഞതോടെ ആതിഥേയര്‍ക്ക് അടിപതറി. പീറ്റര്‍ മലാന്‍ (12), ഡീന്‍ എല്‍ഗര്‍ (15), സുബൈര്‍ ഹംസ (2), ഫഫ് ഡുപ്ലെസിസ് (36), ക്വിന്റന്‍ ഡീ കോക്ക് എന്നിവര്‍ക്കൊന്നും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായില്ല.

savsengtest

നേരത്തെ ബെന്‍ സ്റ്റോക്‌സിന്റെയും (120), ഒലി പോപ്പിന്റെയും (135) സെഞ്ച്വറിക്കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്. ഡോം ബെസ്സിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

Story first published: Monday, January 20, 2020, 9:25 [IST]
Other articles published on Jan 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+