Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടം, ലീഡിനായി പൊരുതുന്നു

കേപ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡിനായി ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഇംഗ്ലണ്ടിന്റെ 269 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 54 റണ്‍സ് പിന്നിലാണ് ദക്ഷിണാഫ്രിക്ക. വെര്‍ണോന്‍ ഫിലാണ്ടര്‍ (13) ക്രീസിലുണ്ട്.

ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍മാര്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഡീന്‍ എല്‍ഗറും (88), വാന്‍ ഡെര്‍ ഡൂസനും (68) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ടെങ്കിലും എല്‍ഗറിന്റെയും ഡൂസന്റെയും അര്‍ധ സെഞ്ച്വറി ടീമിന് കരുത്തായി. എല്‍ഗര്‍ 180 പന്തില്‍ 10 ഫോര്‍ നേടിയപ്പോള്‍ 187 പന്തുകള്‍ നേരിട്ട് ഏഴ് ഫോര്‍ ഡൂസനും നേടി. പീറ്റര്‍ മലാന്‍ (5),സുബൈര്‍ ഹംസ (5), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസ് (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. ക്വിന്റന്‍ ഡീകോക്ക് 20 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറാന്‍ എന്നിവര്‍ രണ്ടും ഡൊമിനിക് ബെസ്സ് ഒരു വിക്കറ്റും നേടി.

savsengtest

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനുവേണ്ടി ഒലി പോപ്പ് (61), ബെന്‍ സ്‌റ്റോക്‌സ് (47), ജോ ഡെന്‍ലി (38), ജോ റൂട്ട് (35), ഡോം സിബ്ലി (34) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയിരുന്നു.

Story first published: Sunday, January 5, 2020, 9:12 [IST]
Other articles published on Jan 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+