Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരുത്ത് കാട്ടി ഇംഗ്ലണ്ട് ബൗളര്‍മാര്‍; ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആധിപത്യം. സന്ദര്‍ശകരായ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ നേടിയ 499 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 291 റണ്‍സ് പിന്നിലാണ് ദക്ഷിണാഫ്രിക്ക. അര്‍ധ സെഞ്ച്വറി നേടിയ ക്വിന്റന്‍ ഡീകോക്കിനൊപ്പം (63) വെര്‍ണോന്‍ ഫിലാണ്ടറാണ് (27) ക്രീസില്‍.

സന്ദര്‍ശകരുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ആതിഥേയരെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് ക്വിന്റന്‍ ഡീകോക്കാണ്. 109 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഒരു വശത്ത് നിലയുറപ്പിച്ച ഡീകോക്ക് പതിയെ മുന്നോട്ട് നയിച്ചു. 136 പന്തുകള്‍ നേരിട്ട് ഒമ്പത് ബൗണ്ടറി ഉള്‍പ്പെടെയാണ് താരം ക്രീസിലുള്ളത്. ഡീന്‍ എല്‍ഗര്‍ 35 റണ്‍സെടുത്തു. മലാന്‍ (18), സുബൈര്‍ ഹംസ (10), നോര്‍ജെ (18), ഡുപ്ലെസിസ് (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഡോം ബെസ്സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ബെന്‍ സ്റ്റോക്‌സ് ഒരു വിക്കറ്റും വീഴ്ത്തി.

savsengtest

നേരത്തെ ബെന്‍ സ്‌റ്റോക്‌സ് (120), ഒലി പോപ്പ് (135) എന്നിവരുടെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. സാം കറാന്‍ (44), മാര്‍ക്ക് വുഡ് (42), സാക് ക്രൗലി (44) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി.

Story first published: Sunday, January 19, 2020, 8:41 [IST]
Other articles published on Jan 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+