Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടരെ ഒമ്പത് ജയങ്ങള്‍, ഒടുവില്‍ പാകിസ്താന്‍ കരഞ്ഞു... ടി20യില്‍ ദക്ഷിണാഫ്രിക്കന്‍ ചിരി

കേപ്ടൗണ്‍: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കു പിന്നാലെ പാകിസ്താനെതിരായ ടി20 പരമ്പരയിലും ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റം. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ കളിയില്‍ ഇഞ്ചോടിഞ്ച് പോരില്‍ ആറ് റണ്‍സിനാണ് ദക്ഷിണാഫ്രിക്കന്‍ ജയം. ടി20യിലെ നമ്പര്‍ വണ്‍ ടീം കൂടിയായ പാകിസ്താന്റെ വിജയക്കുതിപ്പിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.

തുടര്‍ച്ചയായ ഒമ്പതു ജയങ്ങള്‍ക്കു ശേഷം പാക് പടയ്ക്കു നേരിട്ട ആദ്യ തോല്‍വി കൂടിയാണിത്. ഈ മല്‍സരത്തിലെ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയ്ക്കു മികച്ച സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 192 റണ്‍സെന്ന മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ റീസ്സ ഹെന്‍ഡ്രിക്‌സിന്റെയും (74) ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയുടെയും (78) ഇന്നിങ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ 200ന് അടുത്ത് നേടാന്‍ സഹായിച്ചത്.
വെറും 45 പന്തിലാണ് ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കം ഡുപ്ലെസി 78 റണ്‍സ് നേടിയതെങ്കില്‍ 41 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ഹെന്‍ഡ്രിക്‌സിന്റെ ഇന്നിങ്‌സ്.

ജയത്തിനരികെ കാലിടറി പാകിസ്താന്‍

ജയത്തിനരികെ കാലിടറി പാകിസ്താന്‍

മറുപടി ബാറ്റിങില്‍ ജയത്തിന് അരികിലെത്തിയാണ് പാകിസ്താന്‍ കീഴടങ്ങിയത്. ഒമ്പത് വിക്കറ്റിന് 186 റണ്‍സെടുത്ത് പാകിസ്താന്‍ മല്‍സരം അടിയറവ് വയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശുഐബ് മാലിക്ക് (49), ഹുസൈന്‍ തല്‍ഹത്ത് (40), ബാബര്‍ അസം (38) എന്നിവരാണ് പാക് നിരയില്‍ പൊരുതി നോക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ബ്യുറാന്‍ ഹെന്‍ഡ്രിക്‌സ്, ക്രിസ് മോറിസ്, തബ്രെയ്‌സ് ഷാംസി എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

മില്ലറുടെ മിന്നും പ്രകടനം

മില്ലറുടെ മിന്നും പ്രകടനം

ഡേവിഡ് മില്ലറുടെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്കു മികച്ച ജയം സമ്മാനിച്ചത്. ബാറ്റിങില്‍ അത്ര മികച്ച പ്രകടനം നടത്താനായില്ലെങ്കിലും ഫീല്‍ഡിങില്‍ അവിസ്മരണീയ പ്രകടനത്തിലൂടെ മില്ലര്‍ ഇതിനു പ്രായശ്ചിത്തം ചെയ്തു.
രണ്ടു പാക് താരങ്ങളെ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കിയ മില്ലര്‍ നാലു ക്യാച്ചുകളുമെടുത്ത് ഫീല്‍ഡിങില്‍ നിറഞ്ഞു നിന്നു. പാകിസ്താന്റെ തുറുപ്പുചീട്ടായ ബാബര്‍ അസമും മില്ലര്‍ റണ്ണൗട്ടാക്കിയവരുടെ കൂട്ടത്തിലുണ്ട്. മില്ലര്‍ തന്നെയാണ് കളിയിലെ കേമന്‍.

Story first published: Saturday, February 2, 2019, 10:58 [IST]
Other articles published on Feb 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+