അയര്‍ലന്‍ഡിന്റെ കളി ദക്ഷിണാഫ്രിക്കയോട് നടക്കില്ല, 201 റണ്‍സിന് തോറ്റു
കാന്‍ബറ: അയര്‍ലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം. ഒന്നും രണ്ടും റണ്‍സിനല്ല, 201 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക കുഞ്ഞന്മാരായ അയര്‍ലന്‍ഡിനോട് ജയിച്ചത്. വമ്പന്‍ ടീമുകളെ അട്ടിമറിച്ച് ശീലമുള്ള അയര്‍ലന്‍ഡിന്റെ കളി കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിലപ്പോയില്ല. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാമത്തെ വിജയമാണിത്.
തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും 400 കടന്ന ദക്ഷിണാഫ്രിക്ക വെറും 210 റണ്‍സിന് ഓളൗട്ടാക്കിയാണ് 201 റണ്‍സിന്റെ വിജയം ആഘോഷിച്ചത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് വേണ്ടി ബാല്‍ബിര്‍നി അര്‍ധസെഞ്ചുറി നേടി. കെവിന്‍ ഒബ്രിയാന്‍ 48 റണ്‍സെടുത്തു. 45 ഓവറില്‍ 210 ന് അവര്‍ ഓളൗട്ടായി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ആംലയുടെയും ഡുപ്ലിസിയുടെയും മികവിലാണ് 411ലെത്തിയത്. ഓപ്പണര്‍ ഹാഷിം ആംല 128 പന്തില്‍ 16 ഫോറും 4 സിക്‌സും പറത്തിയാണ് 159 റണ്‍സെടുത്തത്. ആംലയുടെ ഇരുപതാം സെഞ്ചുറിയാണിത്. ഏറ്റവും വേഗത്തില്‍ 20 സെഞ്ചുറി എന്ന കോലിയുടെ റെക്കോര്‍ഡും ആംല മറികടന്നു.
ഫാഫ് ഡുപ്ലിസിയും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ചുറി നേടി. 109 പന്തില്‍ 109 റണ്‍സാണ് ഡുപ്ലിസി അടിച്ചത്. മില്ലര്‍ 46 ഉം റൂസ്സോ 61 ഉം റണ്‍സെടുത്ത് സ്‌കോര്‍ 400 കടത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഗ്രൂപ്പ് ബിയില്‍ 4 കളിയില്‍ നിന്നും 3 വിജയത്തോടെ രണ്ടാമതാണ് ദക്ഷിണാഫ്രിക്ക. മൂന്ന് കളിയില്‍ മൂന്നും ജയിച്ച ഇന്ത്യയാണ് ഗ്രൂപ്പില്‍ മുന്നില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications