Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കയ്ക്ക് നാണക്കേടിന്റെ പരമ്പര; അഞ്ചാം മത്സരത്തിലും ദക്ഷിണാഫ്രിക്കയോട് തോറ്റു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലും ശ്രീലങ്കയ്ക്ക് തോല്‍വി. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ശ്രീലങ്കയെ 41 റണ്‍സിനാണ് ആതിഥേയര്‍ തോല്‍പ്പിച്ചത്. 49.3 ഓവറില്‍ ശ്രീലങ്ക 225 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ സൗത്ത് ആഫ്രിക്ക 28 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു.

srilanka

ആദ്യ നാലു മത്സരങ്ങളിലുമെന്നപോലെ അഞ്ചാ മത്സരത്തിലും ശ്രീലങ്കയുടെ ബാറ്റ്‌സ്മാന്മാര്‍ ദക്ഷിണാഫ്രിക്കന്‍ പേസ് പടയ്ക്കു മുന്നില്‍ മുട്ടുമടക്കി. ശ്രീലങ്കയ്ക്കായി കുശാല്‍ മെന്‍ഡിസ്(56) അര്‍ധസെഞ്ച്വറി നേടി. ഒഷാദ ഫെര്‍ണാണ്ടോ(22), ആഞ്ചലോ പെരേര(31), പ്രിയാമല്‍ പെരേര(33), ഇസുരു ഉദന(32) എന്നിവര്‍ ശരാശരി പ്രകടനം പുറത്തെടുത്തു. മൂന്നു വിക്കറ്റെടുത്ത കാഗിസോ റബാഡയും രണ്ട് വിക്കറ്റുവീതം വീഴ്ത്തിയ ആന്റിച്ച് നോര്‍ട്ടെയും ഇമ്രാന്‍ താഹിറും ചേര്‍ന്നാണ് ശ്രീലങ്കയെ വരിഞ്ഞുകെട്ടിയത്.

കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കയ്ക്കായി എയ്ദന്‍ മാര്‍ക്രം(67), ഫാഫ് ഡു പ്ലസിസ്(24), രസ്സി വാന്‍ ഡെര്‍ ദസ്സന്‍(28) എന്നിവര്‍ ടീമിന്റെ ജയം അനായാസമാക്കി. അതേസമയം, തുടര്‍ച്ചയായി അഞ്ച് ഏകദിനങ്ങളില്‍ അര്‍ധസെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡി കോക്ക് 6 റണ്‍സെടുത്ത് പുറത്തായി. ഇതോടെ ടെസ്റ്റ് പരമ്പരയില്‍ 2-0ത്തിന് തോറ്റ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര 5-0 എന്ന നിലയില്‍ സ്വന്തമാക്കി. ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്പര ചൊവ്വാഴ്ച ആരംഭിക്കും.

Story first published: Sunday, March 17, 2019, 12:02 [IST]
Other articles published on Mar 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+