വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡുപ്ലെസിസ് വിരമിച്ചിട്ടില്ല, ഏകദിന പരമ്പരയില്‍ നിന്ന് മാറ്റി നിര്‍ത്തിയത് ടീം തന്ത്രം

Faf du Plessis hasn't retired, he is still in our plans: CSA convener of selectors Linda Zondi

കേപ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഫഫ് ഡുപ്ലെസിസിനെ ഒഴിവാക്കിയത് മുതല്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ അഭ്യൂഹം ശക്തമാണ്. സമീപകാലത്തായി മോശം ഫോമിലുള്ള ഡുപ്ലെസിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മുഖ്യ സെലക്ടറായ ലിന്‍ഡ സോണ്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഡുപ്ലെസിസിനെ മാറ്റിയത് അദ്ദേഹം വിരമിക്കുന്നതുകൊണ്ടല്ല. അത് ടീം തന്ത്രത്തിന്റെ ഭാഗമാണ്. ഇപ്പോഴും ഞങ്ങളുടെ പദ്ധതിയുടെ ഭാഗമാണ് ഡുപ്ലെസിസ്. ഏകദിന ലോകകപ്പും പിന്നീടുള്ള തുടര്‍ച്ചയായ മത്സരങ്ങളും അദ്ദേഹത്തെ മടിപ്പിക്കും. ഒരു ഇടവേള നല്‍കുക മാത്രമാണ് ചെയ്തത്. ഈ വര്‍ഷം ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ടീമിന്റെ പുതിയ പരിഷ്‌കാരങ്ങള്‍-സോണ്ടി പറഞ്ഞു.

duplessis

ബാഴ്‌സയ്‌ക്കൊരു സ്‌ട്രൈക്കറെ വേണം, ലക്ഷ്യം ഔബ്‌മെയാങ്, സൂചന നല്‍കി ക്വിക്കെ സെറ്റിയന്‍ബാഴ്‌സയ്‌ക്കൊരു സ്‌ട്രൈക്കറെ വേണം, ലക്ഷ്യം ഔബ്‌മെയാങ്, സൂചന നല്‍കി ക്വിക്കെ സെറ്റിയന്‍

കഗിസോ റബാദയ്ക്കും വിശ്രമം നല്‍കിയത് ജോലി ഭാരം പരിഗണിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്കാണ് നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ നടന്നുകൊണ്ടിരിക്കുന്ന നാല് മത്സര ടെസ്റ്റ് പരമ്പരയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക നിലവില്‍ 2-1ന് പിന്നിലാണ്.

Story first published: Wednesday, January 22, 2020, 17:46 [IST]
Other articles published on Jan 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X