വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത്തവണ ചരിത്രം പിറക്കും, ലോകകപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്!! പ്രവചനം സ്റ്റെയ്‌നിന്റേത്

ഇതുവരെ ലോകകിരീടമുയര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായിട്ടില്ല

By Manu
ഇത്തവണ ലോകകപ്പ് സൗത്ത് ആഫ്രിക്കക്ക്
steyn

ബെംഗളൂരു: ലോക ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ ടീമെന്ന ദുഷ്‌പേരിന് അവകാശികളാണ് ദക്ഷിണാഫ്രിക്ക. മികച്ച പ്രകടനം നടത്തിയിട്ടും പലപ്പോഴും പാതിവഴിയില്‍ കാലിടറിയ ദക്ഷിണാഫ്രിക്ക ഇത്തവണ ലോക കിരീടം സ്വന്തമാക്കുമെന്ന് സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പ്രവചനം. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോകകപ്പ് അവഗണന; റായുഡുവിന്റെ ത്രീഡി ട്രോള്‍ ബിസിസിഐക്കു ശരിക്കും കൊണ്ടു!! പ്രതികരണം ഇങ്ങനെ... ലോകകപ്പ് അവഗണന; റായുഡുവിന്റെ ത്രീഡി ട്രോള്‍ ബിസിസിഐക്കു ശരിക്കും കൊണ്ടു!! പ്രതികരണം ഇങ്ങനെ...

ഫഫ് ഡുപ്ലെസി, ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാദ തുടങ്ങി ഒരു പിടി മികച്ച കളിക്കാര്‍ ദക്ഷിണാഫ്രിക്കയ്ക്കുണ്ടെന്നു സ്റ്റെയ്ന്‍ ചൂണ്ടിക്കാട്ടി. ടീമിനെ നയിക്കുന്ന ഡുപ്ലെസി തകര്‍പ്പന്‍ ഫോമിലാണ്. അദ്ദേഹം മാത്രമല്ല ടീമിലെ 11 പേരും മാച്ച് വിന്നര്‍മാരാണ്. ഇനി ഭാഗ്യം കൂടി ഇംഗ്ലണ്ടില്‍ തുണച്ചാല്‍ ലോകകിരീടം തങ്ങള്‍ക്കു ലഭിക്കും. കാലാവസ്ഥ, നോ ബോള്‍ എന്നിവയെല്ലാം ടീമിനു നേരത്തേ വില്ലനായിട്ടുണ്ടെന്നും സ്‌റ്റെയ്ന്‍ വിശദമാക്കി.

south afric train

റബാദ ഉജ്ജ്വലമായാണ് ഐപിഎല്ലില്‍ പന്തെറിയുന്നത്. അദ്ഭുത ബാലന്‍ തന്നെയാണ് റബാദ. ഇതേ ഫോം ലോകകപ്പിലും താരത്തിനു തുടരാന്‍ കഴിയട്ടെയാണ് ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ ഉടന്‍ തന്നെ ലഭിച്ച അവസരങ്ങള്‍ ശരിക്കും മുതലെടുത്ത താരമാണ് അദ്ദേഹം. ചില താരങ്ങള്‍ മികച്ച രീതിയില്‍ വന്ന് പിന്നീട് നിരാശപ്പെടുത്താറുണ്ട്. എന്നാല്‍ റബാദയെപ്പോലെ ഒരേ ഫോമില്‍ കളിക്കുന്ന കുറച്ചു കളിക്കാര്‍ മാത്രമേ ഉണ്ടാവുകള്ളൂവെന്നും സ്‌റ്റെയ്ന്‍ പറഞ്ഞു. ലോകകപ്പില്‍ മെയ് 30ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.

Story first published: Thursday, April 18, 2019, 14:58 [IST]
Other articles published on Apr 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X