Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത്തവണ ചരിത്രം പിറക്കും, ലോകകപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്!! പ്രവചനം സ്റ്റെയ്‌നിന്റേത്

ഇത്തവണ ലോകകപ്പ് സൗത്ത് ആഫ്രിക്കക്ക്
steyn

ബെംഗളൂരു: ലോക ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ ടീമെന്ന ദുഷ്‌പേരിന് അവകാശികളാണ് ദക്ഷിണാഫ്രിക്ക. മികച്ച പ്രകടനം നടത്തിയിട്ടും പലപ്പോഴും പാതിവഴിയില്‍ കാലിടറിയ ദക്ഷിണാഫ്രിക്ക ഇത്തവണ ലോക കിരീടം സ്വന്തമാക്കുമെന്ന് സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പ്രവചനം. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫഫ് ഡുപ്ലെസി, ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാദ തുടങ്ങി ഒരു പിടി മികച്ച കളിക്കാര്‍ ദക്ഷിണാഫ്രിക്കയ്ക്കുണ്ടെന്നു സ്റ്റെയ്ന്‍ ചൂണ്ടിക്കാട്ടി. ടീമിനെ നയിക്കുന്ന ഡുപ്ലെസി തകര്‍പ്പന്‍ ഫോമിലാണ്. അദ്ദേഹം മാത്രമല്ല ടീമിലെ 11 പേരും മാച്ച് വിന്നര്‍മാരാണ്. ഇനി ഭാഗ്യം കൂടി ഇംഗ്ലണ്ടില്‍ തുണച്ചാല്‍ ലോകകിരീടം തങ്ങള്‍ക്കു ലഭിക്കും. കാലാവസ്ഥ, നോ ബോള്‍ എന്നിവയെല്ലാം ടീമിനു നേരത്തേ വില്ലനായിട്ടുണ്ടെന്നും സ്‌റ്റെയ്ന്‍ വിശദമാക്കി.

south afric train

റബാദ ഉജ്ജ്വലമായാണ് ഐപിഎല്ലില്‍ പന്തെറിയുന്നത്. അദ്ഭുത ബാലന്‍ തന്നെയാണ് റബാദ. ഇതേ ഫോം ലോകകപ്പിലും താരത്തിനു തുടരാന്‍ കഴിയട്ടെയാണ് ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ ഉടന്‍ തന്നെ ലഭിച്ച അവസരങ്ങള്‍ ശരിക്കും മുതലെടുത്ത താരമാണ് അദ്ദേഹം. ചില താരങ്ങള്‍ മികച്ച രീതിയില്‍ വന്ന് പിന്നീട് നിരാശപ്പെടുത്താറുണ്ട്. എന്നാല്‍ റബാദയെപ്പോലെ ഒരേ ഫോമില്‍ കളിക്കുന്ന കുറച്ചു കളിക്കാര്‍ മാത്രമേ ഉണ്ടാവുകള്ളൂവെന്നും സ്‌റ്റെയ്ന്‍ പറഞ്ഞു. ലോകകപ്പില്‍ മെയ് 30ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.

Story first published: Thursday, April 18, 2019, 14:58 [IST]
Other articles published on Apr 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+