ഡികോക്ക് വെടിക്കെട്ട്, പാക് പട വിരണ്ടോടി... 'ഫൈനല്‍' ജയിച്ച് ദക്ഷിണാഫ്രിക്കയ്ക്കു പരമ്പര
കേപ്ടൗണ്‍: ഫൈനലിനു തുല്യമായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ പാകിസ്താനെ ദക്ഷിണാഫ്രിക്ക തകര്‍ത്തുവിട്ടു. കേപ്ടൗണില്‍ നടന്ന മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ആതിഥേയര്‍ ആഘോഷിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക 3-2നു പോക്കറ്റിലാക്കുകയും ചെയ്തു.
ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിന്റെ വെടിക്കെട്ട് ബാറ്റിങാണ് നിര്‍ണായക ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു അനായാസ വിജയം സമ്മാനിച്ചത്.

പാകിസ്താന്‍ എട്ടിന് 240 റണ്‍സ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പാകിസ്താനെ മികച്ച ബൗളിങിലൂടെ ദക്ഷിണാഫ്രിക്ക വരിഞ്ഞുകെട്ടി. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 240 റണ്‍സെടുക്കാനേ പാക് പടയ്ക്കായുള്ളൂ. ഓപ്പണര്‍ ഫഖര്‍ സമാന്റെ (70) ഇന്നിങ്‌സാണ് പാകിസ്താനെ മാന്യയ സ്‌കോറിലെത്തിച്ചത്. 73 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു സമാന്റെ ഇന്നിങ്‌സ്. ഇമാദ് വസീം (47*), ക്യാപ്റ്റന്‍ ശുഐബ് മാലിക്ക് (31) എന്നിര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആന്‍ഡില്‍ ഫെലുക്വായോയും ഡൈ്വന്‍ പ്രെട്ടോറിയസും രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

ഡികോക്ക് വെടിക്കെട്ട്
മറുപടിയില്‍ ഡികോക്കിന്റെ (83) തകര്‍പ്പന്‍ ഇന്നിങ്‌സ് കളി പാകിസ്താനില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. 10 ഓവര്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തുകയും ചെയ്തു. വെറും 58 പന്തിലാണ് 11 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം ഡികോക്ക് 83 റണ്‍സ് വാരിക്കൂട്ടിയത്.
ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെയിസും (50*) റാസ്സി വാന്‍ഡര്‍ ഡ്യുസെനും (50*) ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ജയം പൂര്‍ത്തിയാക്കി. ഡികോക്കാണ് കളിയിലെ കേമന്‍. പരമ്പരയുടെ താരമായി പാക് ബാറ്റ്‌സ്മാന്‍ ഇമാമുള്‍ ഹഖ് തിരഞ്ഞെടുക്കപ്പെട്ടു.

ആവേശകരമായ പരമ്പര
തൊട്ടുമുമ്പ് നടന്ന ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയോടു സമ്പൂര്‍ണ പരാജയമേറ്റുവാങ്ങിയ പാകിസ്താന്‍ ഏകദിന പരമ്പരയില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇഞ്ചോടിഞ്ച് പൊരുതിയാണ് പാക് പട പരമ്പര കൈവിട്ടത്. ആദ്യ കളിയില്‍ പാകിസ്താന്‍ അഞ്ചു വിക്കറ്റിന് ജയിച്ചപ്പോള്‍ തൊട്ടടുത്ത കൡയില്‍ ദക്ഷിണാഫ്രിക്ക ഇതേ മാര്‍ജിനില്‍ തിരിച്ചടിച്ചു.
മൂന്നാം ഏകദിനത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 13 റണ്‍സ് ദക്ഷിണാഫ്രിക്ക ജയിച്ചുകയറി. എന്നാല്‍ നാലാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റ ആധികാരിക ജയത്തോടെ പാകിസ്താന്‍ ഒപ്പമെത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications