Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ട് ജയിച്ചു, 9 വിക്കറ്റിന്

സിഡ്‌നി: 2015 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തണുത്ത തുടക്കം. ഒരുപിടി ആവേശകരമായ കളികള്‍ കണ്ട ലോകകപ്പില്‍ ഏറ്റവും മോശം കളികളില്‍ ഒന്നായിരുന്നു സിഡ്‌നിയില്‍ നടന്ന ദക്ഷിണാഫ്രിക്ക - ശ്രീലങ്ക മത്സരം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 133 റണ്‍സിന് ഓളൗട്ടായി. കളിയുടെ വിധി അപ്പോഴേ വ്യക്തമായിരുന്നു.

ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക അനായാസമായി ലക്ഷ്യത്തിലെത്തി. ചെറിയ സ്‌കോര്‍ പ്രതിരോധിച്ച ശ്രീലങ്കയ്ക്ക് ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കയുടെ നേര്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. വെറും 18 ഓവറിലാണ് ദക്ഷിണാഫ്രിക്ക കളി ജയിച്ചത്. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഒരു നോക്കൗട്ട് മത്സരം ജയിക്കുന്നത്.

കളിയിലേക്ക്

ഡീ കോക്.....

ഡീ കോക്.....

78 റണ്‍സോടെ പുറത്താകാതെ നിന് ക്വിന്റന്‍ ഡി കോക് പരിഭ്രമമൊന്നും കൂടാതെ ദക്ഷിണാഫ്രിക്കയെ വിജയതീരത്ത് എത്തിച്ചു.

അര്‍ഹിച്ച മാന്‍ ഓഫ് ദ മാച്ച്

അര്‍ഹിച്ച മാന്‍ ഓഫ് ദ മാച്ച്

ശ്രീലങ്കയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഇമ്രാന്‍ താഹിറാണ് മാന്‍ ഓഫ് ദ മാച്ച്

നിരാശയോടെ സങ്കക്കാര

നിരാശയോടെ സങ്കക്കാര

ഈ ലോകകപ്പില്‍ ശ്രീലങ്കയുടെ സൂപ്പര്‍ താരമായിരുന്ന സങ്ക ഒരു ദിവസം കൊണ്ട് വില്ലനായി. ഇന്ത്യയിലോ പാകിസ്താനിലോ ആയിരുന്നെങ്കില്‍ സങ്ക ഏറെ കല്ലെറിയപ്പെട്ടേനെ.

ഡുമിനി തകര്‍ത്തു

ഡുമിനി തകര്‍ത്തു

ഹാട്രിക് വിക്കറ്റോടെ ജെ പി ഡുമിനിയാണ് ശ്രീലങ്കയുടെ തകര്‍ച്ച വേഗത്തിലാക്കിയത്.

Story first published: Wednesday, March 18, 2015, 15:09 [IST]
Other articles published on Mar 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+