Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയോട് ജയിക്കാം, ബംഗ്ലാദേശിന്റെ കളി ദക്ഷിണാഫ്രിക്കയോട് നടക്കില്ല!

ധാക്ക: പാകിസ്താനെയും പിന്നാലെ ഇന്ത്യയെയും തോല്‍പിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങിയ ബംഗ്ലാദേശിന്റെ കടുവക്കുട്ടികള്‍ക്ക് തെറ്റി. ഇന്ത്യയെപ്പോലെ തോല്‍ക്കാന്‍ തയ്യാറായിട്ടായിരുന്നില്ല ദക്ഷിണാഫ്രിക്കയുടെ വരവ്. തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച് ട്വന്റി 20 പരമ്പര പാട്ടും പാടി ജയിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. രണ്ടാം ട്വന്റി 20 യില്‍ 31 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോല്‍പിച്ചത്.

ക്വിന്റന്‍ ഡി കോക്കും കൂട്ടായി ഓപ്പണിംഗ് ചെയ്യാനെത്തിയ എ ബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് തട്ടുപൊളിപ്പന്‍ തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. 31 പന്തില്‍ ഡി കോക്ക് 44 റണ്‍സെടുത്തപ്പോള്‍ ഡിവില്ലിയേഴ്‌സ് 40 റണ്‍സടിച്ചു. ഇരുവരും കൂടി പത്തോവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത് 95 റണ്‍സിന്റെ തുടക്കം.

southafrica

അവിടെ നിന്നും ദക്ഷിണാഫ്രിക്കയെ 169 ല്‍ ഒതുക്കാനായത് ബംഗ്ലാദേശി ബൗളര്‍മാരുടെ മിടുക്ക്. നായകനായ ഡുപ്ലിസിക്ക് മാത്രമേ പിന്നീട് കാര്യപ്പെട്ട സ്‌കോര്‍ ഉയര്‍ത്താനായുള്ളൂ. ഡുപ്ലിസി 30 റണ്‍സാണെടുത്തത്. നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത നാസര്‍ ഹുസൈനാണ് ബംഗ്ലാ ബൗളര്‍മാരില്‍ മികച്ചുനിന്നത്.

താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 19.2 ഓവറില്‍ 138 ന് ഓളൗട്ടായി. 37 റണ്ണെടുത്ത സൗമ്യ സര്‍ക്കാരാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അരങ്ങേറ്റക്കാരന്‍ എഡ്ഡി ലേയി, ഫംഗിസോ, അബോട്ട് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യമത്സരം ദക്ഷിണാഫ്രിക്ക 52 റണ്‍സിന് ജയിച്ചിരുന്നു.

Story first published: Wednesday, July 8, 2015, 10:42 [IST]
Other articles published on Jul 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+